കൊച്ചി: വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകാൻ സാവകാശം തേടി കെഎസ്ആർടിസി. രണ്ടു വർഷത്തെ സാവകാശം വേണമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചത്. ആനുകൂല്യം വിതരണം ചെയ്യാൻ വേണ്ടത് 83.1കോടി രൂപയാണ്. നിലവിൽ ഈ തുക ഒന്നിച്ചു നൽകാൻ കെഎസ്ആർടിസിക്ക് ശേഷിയില്ലെന്നും ഹൈക്കോടതിയെ അറിയിച്ചു.
ഘട്ടം ഘട്ടമായി മാത്രമേ വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ നൽകാനാകൂവെന്ന് മാനേജ്മെന്റ് കോടതിയെ അറിയിച്ചു. പ്രതിമാസം 3.46 കോടി രൂപ വീതം കൊടുത്തു തീർക്കാനാണ് തീരുമാനം. മുൻഗണനാക്രമത്തിൽ ആയിരിക്കും ആനുകൂല്യങ്ങൾ വിതരണം ചെയ്യുകയെന്നും കെഎസ്ആർടിസി മാനേജ്മെന്റ് കോടതിയിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: