തിരുവനന്തപുരം: ഫ്ളാറ്റ് സമുച്ചയത്തില്‍ നിന്നും അവിവാഹിതരായ വാടകക്കാര്‍ ഒഴിഞ്ഞുപോകണമെന്ന നിര്‍ദേശവുമായി ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷന്. പട്ടത്തെ ഹീര ട്വിന്‍സ് എന്ന ഫ്ളാറ്റിലാണ് വിചിത്ര നിര്‍ദേശം. അവിവാഹിതര്‍ എതിര്‍ലിംഗക്കാരെ ഫ്ളാറ്റില്‍ പ്രവേശിപ്പിക്കരുതെന്നും രക്തബന്ധത്തിലുള്ളവര്‍ക്കു മാത്രമായിരിക്കും പ്രവേശനമെന്നും വ്യക്തമാക്കുന്ന സര്‍ക്കുലര്‍ നോട്ടീസ് ബോര്‍ഡില്‍ പതിച്ചു.
ആറു ഫ്ളാറ്റുകളില്‍ വാടകയ്ക്ക് താമസിക്കുന്ന അവിവാഹിതരായവര്‍ രണ്ട് മാസത്തിനുള്ളില്‍ ഒഴിയണമെന്നും നിര്‍ദേശമുണ്ട്. സിവില്‍ സര്‍വീസിനുള്‍പ്പെടെ ഉന്നതപഠനം നടത്തുന്നവരും ജോലിക്കാരുമാണ് ഈ ഫ്ളാറ്റുകളിലുള്ളത്. ഈ ഫ്ളാറ്റ് സമുച്ചയം കുടുംബമായി താമസിക്കുന്നവര്‍ക്ക് മാത്രമുള്ളതാണെന്നാണ് മൂന്നാം തീയതി നല്കിയ നോട്ടീസിലുള്ളത്.
കുടുംബമായിട്ടല്ലാതെ താമസിക്കുന്നവരുടെ ഫ്ളാറ്റുകളില്‍ രാത്രിയായാലും പകലായാലും എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ വരരുത്. താഴത്തെ നിലയിലെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് സംസാരിക്കണം. മാതാപിതാക്കളുടേയോ രക്ഷിതാവിന്റെയോ ഫോണ്‍നമ്പര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷന് മുന്നോട്ടുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: