തിരുവനന്തപുരം:മാളികപ്പുറം കണ്ട് കണ്ണ് നിറഞ്ഞ് നടന് ജയറാം. ചെന്നൈയില്‍ കുടുംബത്തോടൊപ്പമാണ് ജയറാം മാളികപ്പുറം കണ്ടത്.
സിനിമ കണ്ടിരിക്കെ പലപ്പോഴും തന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നും സിനിമ അവസാനിച്ചപ്പോള്‍ കുറെ നേരത്തേക്ക് ഒന്നും പറയാനായില്ലെന്നും ജയറാം മാളികപ്പുറത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫിനോട് പറഞ്ഞു.
മമ്മൂട്ടി മാളികപ്പുറത്തിന്റെ മലയാളം പതിപ്പില്‍ പറയുന്ന ആമുഖം തമിഴില്‍ പറയാമെന്ന വാഗ്ദാനം ജയറാം നല്കിയതും സിനിമയോടുള്ള ഇഷ്ടംകൊണ്ടാണ്.
ഇതിനിടെ ഉണ്ണി മുകുന്ദന് ഒരു അഭിമുഖത്തില്‍ മാളികപ്പുറം എന്ന സിനിമയ്ക്കായി വ്രതമെടുത്ത കാര്യം വെളിപ്പെടുത്തിയിരുന്നു. മാളികപ്പുറം തനിക്ക് വെറുമൊരു സിനിമയല്ലെന്നും അത്രയ്ക്ക് വ്രതമെടുത്താണ് അഭിനയിച്ചതെന്നും അതുകൊണ്ട് തന്നെ സ്ക്രീനില്‍ തന്റെ ഭംഗി കുറഞ്ഞുപോകുമോ എന്ന ആശങ്കയുണ്ടായിരുന്നെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: