പട്ന: നിതീഷ് കുമാര്‍ ശിഖണ്ഡിയാണെന്ന് ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയുടെ എംഎല്‍എ ആയ സുധാകര്‍ സിങ്ങ്. ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞ് ആര്‍ജെഡിയുമായി ചേര്‍ന്ന് ഭരിയ്ക്കുന്ന നിതീഷ് കുമാറിനെ പുറത്താക്കി മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയാണ് ലാലു പ്രസാദ് യാദവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.
എന്നാല്‍ തേജസ്വി യാദവിന് മുഖ്യമന്ത്രി പദം 2025 ഒക്ടോബറില്‍ നടക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയച്ചതിന് ശേഷം മാത്രമേ നല്‍കൂ എന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇത് ആര്‍ജെഡിയെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്. മഹാഘട്ബന്ധന് എന്ന ജെഡിയു-ആര്‍ജെഡി സഖ്യം ഇതോടെ ശക്തമായി ആടിയുലയുകയാണ്.
അതിനിടെയാണ് ആര്‍ജെഡി എംഎല്‍എ സുധാകര്‍ സിങ്ങ് പരസ്യമായി നിതീഷ് കുമാറിനെ ശിഖണ്ഡി എന്ന് വിളിച്ച് അപഹസിച്ചിരിക്കുന്നത്. സ്വന്തമായി നിലപാട് ഇല്ലാത്ത വ്യക്തിയാണ് നിതീഷ് കുമാര്‍ എന്നും സുധാകര്‍ സിങ്ങ് തുറന്നടിച്ചു. ഭാവി ചരിത്രത്തില്‍ നിതീഷ് കുമാറിന്റെ പേര് പോലു ഉണ്ടായിരിക്കില്ലെന്നും സുധാകര്‍ സിങ്ങ് പറഞ്ഞു. ഉടനെ താഴെയിറങ്ങി തേജസ്വി യാദവിന് മുഖ്യമന്ത്രി പദം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്.
ലാലുപ്രസാദ് യാദവും മകന് തേജസ്വി യാദവും മൗനം പാലിച്ച് സഹപ്രവര്‍ത്തകരെക്കൊണ്ട് നിതീഷ് കുമാറിനെതിരെ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കഴിഞ്ഞ ദിവസം തേജസ്വി യാദവിനെ വേദിയില്‍ ഇരുത്തി ലാലുപ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്ന കലാം കാട്ടുഭരണമായിരുന്നുവെന്ന് പരസ്യമായി നിതീഷ് വിമര്‍ശിച്ചിരുന്നു. ഇത് ആര്‍ജെഡി ക്യാമ്പില്‍ ഞെട്ടലുണ്ടാക്കിയിരുന്നു.
2022 ആഗസ്ത് ഒമ്പതിനാണ് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദം രാജിവെച്ചത്. പിന്നീട് ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായിചേര്‍ന്ന് മഹാഘട്ബന്ധന് സഖ്യത്തിന്റെ പേരില്‍ വീണ്ടും ബീഹാറില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഭരിയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: