കൊച്ചി:കാപ്പയിലെ ആസിഫലിയുടെ അഭിനയത്തെ വിമർശിച്ചുകൊണ്ട് ഒരു സിനിമാസ്വാദകന് എഴുതിയ കുറിപ്പ് വൈറലായി. ഉവൈസ് ബിന്‍ ഉമ്മര്‍ (Uvais Bin Ummer) എഴുതിയ കുറിപ്പാണു കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്.
ആസിഫ് അലിയുടെ കാപ്പയിലെ വേഷം ‘മൊണ്ണ’ വേഷമെന്നും ഭാവാഭിനയം അയാൾക്ക് പറ്റിയ പണിയല്ലെന്നും റോഷാക്കിലെ റോൾ പോലെ തലയിൽ തുണിയിട്ടു അഭിനയിക്കുന്നതാണ് ഭേദം എന്നും ഉവൈസ് തന്റെ കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇതാ:
“ഭാവാഭിനയം ??? മൊണ്ണ വേഷവും??? ”
ആസിഫ് അലിയെന്ന നടനെ കുറിച്ച് വായിച്ച ഒരു കുറിപ്പിനോടുള്ള പ്രതികരണം.
“വിചാരിച്ചത്രയും നന്നായില്ല” ,മഹാബോറഭിനയം, “ഭാവം വന്നില്ല ” ഇങ്ങനെ ഒക്കെ നടി, നടന്മാരെ കുറിച്ച് പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ ഒരു ചിത്രത്തിൽ ഒരു നടൻ, അല്ലെങ്കിൽ നടി നല്ലതാകുന്നതിന്റെയും, മോശമാകുന്നതിന്റെയും പിന്നിൽ പല ഘടകങ്ങളുണ്ട്. ഉദാഹരണത്തിന്.. ചില അഭിനേതാക്കൾക്ക്, കഥാപാത്രത്തെ ഉൾക്കൊള്ളാൻ സമയം വേണ്ടി വരും.അവർ, പല തവണ സ്ക്രിപ്റ്റ് വായിച്ചും, എഴുത്തുകാരനുമായി സംവദിച്ചുമൊക്കെ ആ കഥാപാത്രത്തെ മനസ്സിലാക്കിയ ശേഷമാണ് കഥാപാത്രമായി മാറുന്നത്.
ഇപ്പോള്‍ ഈ കുറിപ്പിന് അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ നിറയുന്നു.
കഥാപാത്രത്തിന്റെ മനസ്സിനെ ഉൾക്കൊള്ളാൻ ആസിഫിന് പ്രത്യേകമായ ഒരു കഴിവുണ്ടെന്നും മന: പൂർവ്വം താറടിച്ച് കാണിക്കാൻ, എഴുതുന്ന കുറിപ്പുകൾ.. വല്ലാതെ സങ്കടമുണ്ടാക്കുമെന്നും ആസിഫ് അലി ഒരു ഉഗ്രൻ നടനാണെന്നും ഇതിനോട് പ്രതികരിച്ച് നടി മാലാ പാർവതി കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: