ന്യൂദല്‍ഹി : ഇപി. ജയരാജന്റെ ആയുര്‍വേദ റിസോര്‍ട്ട് നിര്‍മാണവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ച ആയേക്കും. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉച്ചയ്ക്ക് നടക്കുന്ന പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയാകുമെന്ന് സിപിഎം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് പോളിറ്റ് ബ്യൂറോ യോഗം. പൊതുരാഷ്ട്രീയ വിഷയങ്ങളും കേരളത്തിലെ നിലവിലുള്ള വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് യെച്ചൂരി മാധ്യമങ്ങളോട് സംസാരിച്ചത്. എന്നാല്‍ ഇപി ജയരാജന് വിഷയത്തെ കുറിച്ച് ഒരു വിധത്തിലും പരാമര്‍ശിക്കാതെയാണ് യെച്ചൂരി പ്രസ്താവന നടത്തിയത്.
പി. ജയരാജന് വിഷയത്തില്‍ ഇപിക്കെതിരെ നിലപാട് കടുപ്പിച്ചതോടെ പാര്‍ട്ടിക്കള്ളില്‍ വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര കമ്മിറ്റി സംസ്ഥാന സമിതിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇപിക്കെതിരേയുള്ള ആരോപണത്തിലെ അന്വേഷണം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് കേന്ദ്ര നേതാക്കള്‍ നിലവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നടപടി സ്വീകരിക്കണമെങ്കില്‍ ഇപി കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ കമ്മിറ്റിയുടെയും അംഗീകാരം വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: