മെല്‍ബണ്‍: നൂറാം ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടി ഓസ്ട്രേലിയന്‍താരം ഡേവിഡ് വാര്‍ണര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിക്കൊണ്ട് വാര്‍ണര്‍ ചരിത്രം കുറിച്ചു.. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഓസ്ട്രേലിയന്‍ ബാറ്ററാണ് വാര്‍ണര്‍. 100-ാം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ലോകത്തിലെ തന്നെ 10-ാമത്തെ ബാറ്ററുമാണ് വാര്‍ണര്‍.
144 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെ അകമ്പടിയോടെയാണ് താരം മൂന്നക്കം കണ്ടത്. ബൗണ്ടറിയിലൂടെയാണ് താരം സെഞ്ചുറിയിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കുമെന്ന് വാര്‍ണര്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
വാര്‍ണറുടെ ടെസ്റ്റ് ക്രിക്കറ്റിലെ 25-ാം സെഞ്ചുറിയാണിത്. രണ്ട് ഇരട്ടസെഞ്ചുറിയും 34 അര്‍ധശതകവും താരത്തിന്റെ അക്കൗണ്ടലുണ്ട്.
തങ്ങളുടെ നൂറാം ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരന് ഇംഗ്ലീഷ് താരം കോളിന് കൗഡ്രെയാണ.് പാക്കിസ്ഥാന്റെ ജാവേദ് മിയാന്‍ദാദ് ടെസ്റ്റ് അരങ്ങേറ്റത്തിലുംനൂറാം ടെസ്റ്റ് മത്സരത്തിലും സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാന്. വെസ്റ്റ് ഇന്ത്യന്‍ താരം ഗോര്‍ഡന്‍ ഗ്രീനിഡ്ജ് മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു ക്രിക്കറ്റ് താരം. ഗ്രീനിഡ്ജ് തന്റെ നൂറാം ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടി, അവരുടെ നൂറാം ഏകദിനത്തിലും നൂറാം ടെസ്റ്റ് മത്സരത്തിലും സെഞ്ച്വറി നേടിയ ഏക വ്യക്തിയായി.
നൂറാം ടെസ്റ്റ് മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ഇംഗ്ലീഷുകാരന് ജോ റൂട്ടിന് സ്വന്തം; അവരുടെ നൂറാം ടെസ്റ്റ് മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഏക കളിക്കാരനാണ് അദ്ദേഹം. നൂറാം ടെസ്റ്റ് മത്സരത്തില്‍ രണ്ട് സെഞ്ച്വറി നേടിയ ഒരേയൊരു കളിക്കാരനാണ് ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ്. സിഡ്നിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പോണ്ടിംഗ് പുറത്താകാതെ 120, 143 റണ്‍സ് സ്കോര്‍ ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് തികയ്ക്കാനും വാര്‍ണര്‍ക്ക് സാധിച്ചു. വ്യക്തിഗത സ്കോര്‍ 81ല്‍ നില്‍ക്കെയാണ് വാര്‍ണര്‍ 8000 ക്ലബ്ബിലെത്തിയത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് നേടുന്ന എട്ടാമത്തെ താരം കൂടിയാണ് വാര്‍ണര്‍. റിക്കി പോണ്ടിങ്. ബോര്‍ഡര്‍, സ്റ്റീവ് വോ, മൈക്കിള്‍ ക്ലാര്‍ക്ക്. മാത്യു ഹെയ്ഡന്, സ്റ്റീവ് സ്മിത്ത്, മാര്‍ക്ക് വോ എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: