ന്യൂദല്‍ഹി: കോവിഡിന്റെ നാലാംതരംഗത്തിന്റെ ഭീഷണി അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൗജന്യ റേഷന്‍ പദ്ധതി ഒരു വര്‍ഷം കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് ബിഎഫ് 7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങളോട് പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കാനും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും കേന്ദ്രം നിര്‍ദേശിച്ചു.
2022 ഡിസംബറില്‍ അവസാനിക്കേണ്ട പദ്ധതിയാണ് ഇപ്പോള്‍ 2023 ഡിസംബര്‍ വരെ നീട്ടിയത്. പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. രണ്ട് ലക്ഷം കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്ന് മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. 80 കോടിയില്‍പ്പരം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതനുസരിച്ച് ഒരു കിലോ അരി മൂന്ന് രൂപയ്ക്കും ഗോതമ്പ് രണ്ട് രൂപയ്ക്കും നല്‍കും.
ക്രിസ്മസ്, പുതുവത്സരം എന്നിവയോടനുബന്ധിച്ച് കൂട്ടം ചേര്‍ന്നുള്ള ആഘോഷങ്ങള്‍ നടന്നാല്‍ അതുവഴി കോവിഡ് എളുപ്പം പടര്‍ന്നുപിടിക്കുമെന്ന ആശങ്കയുള്ളതിനാലാണ് കേന്ദ്രത്തിന്റെ ഈ ജാഗ്രതാനിര്‍ദേശം. പരിശോധന വര്‍ധിപ്പിക്കാനും ശ്വാസസംബന്ധ രോഗമുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: