ന്യൂദല്‍ഹി: ജമ്മു കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭീകര പ്രവര്‍ത്തനം വളരെയേറെ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ കൊണ്ട് സാധിച്ചതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭീകരതയ്ക്കെതിരെ നടപടികള്‍ ശക്തമാക്കിയതിനൊപ്പം യുഎപിഎയും ശക്തമാക്കി.
എന്‍ഐഎയുടെ കരങ്ങള്‍ക്കും നിയമങ്ങളിലൂടെ കൂടുതല്‍ കരുത്തു പകര്‍ന്നു. ബാലാക്കോട്ടിലെ സര്‍ജിക്കല്‍ സ്ട്രൈക്കിനു ശേഷം ഭീകരതയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ജമ്മുകശ്മീരില്‍ 168 ശതമാനമാണ് കുറഞ്ഞത്. ഭീകരര്‍ക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസുകളില്‍ 94 ശതമാനത്തിലും ശിക്ഷ ഉറപ്പാക്കാനായി.
2014നു ശേഷം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ഭീകരത 80 ശതമാനമാണ് കുറഞ്ഞത്. മാവോയിസ്റ്റാക്രമണങ്ങളില് കൊല്ലപ്പെടുന്ന ജനങ്ങളുടെ എണ്ണത്തില്‍ 89 ശതമാനം കുറവുമുണ്ടായിട്ടുണ്ട്. 2014നു ശേഷം ആറായിരത്തിലേറെ ഭീകരരാണ് അവിടെ കീഴടങ്ങിയത്. അവരുടെ ആക്രമണ ശേഷി തകര്‍ത്തതിനാല്‍ നക്സലാക്രമണങ്ങളില്‍ 265 ശതമാനം കുറവാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: