അബിദ്ജാന്‍: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയായ ‘ഏക്ത’യുടെ അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. ജഗബന്ധുകര് ആണ് പുതിയ പ്രസിഡണ്ട്. പ്രസിഡണ്ടിനെ കൂടാതെ തെരഞ്ഞെടുത്ത 14 അംഗ എക്സിക്യൂട്ടീവ് ബോര്‍ഡിലേക്ക് റീത്ത തരകന്, അര്‍ച്ചന പ്രശാന്ത്, അപര്‍ണ്ണ അനില്‍, ഫ്രാങ്കഌന്‍ സോളമന്, അനീഷ് ദേവസ്യ ഉള്‍പ്പടെ മത്സരിച്ച എല്ലാ മലയാളികളും വന്‍ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപെട്ടത്.
അബിദ്ജാനിലെ മലബാര്‍ കഫേയിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടന്നതെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. വിജയിച്ച എല്ലാ മലയാളികള്‍ക്കും വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആഫ്രിക്കന്‍ ഘടകത്തിന്റെ പ്രസിഡണ്ട് ആനന്ദ് ഹരിയും, ഐവറി കോസ്ററ് ഘടകം പ്രസിഡണ്ട് രമേഷ് കൃഷ്ണനും, മറ്റു ഭാരവാഹികളും അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: