ഇസ്ലാമബാദ് : ഇന്ത്യയ്ക്കെതിരെ ആണവായുധം നടത്തുമെന്ന് ഭീഷണി മുഴക്കി പാക് വനിതാ നേതാവ്. പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവായ ഷാസിയ മാരിയാണ് ഭീഷണിയുമായി രംഗത്തത്തിയത്. പാക്കിസ്ഥാനും ആറ്റം ബോംബുണ്ടെന്നതായിരുന്നു ഭീഷണി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യ രംഗത്ത് എത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഷാസിയ മാരിയും ഭീഷണിയുമായി എത്തിയിരിക്കുന്നത്. പാക്കിസ്ഥാനും ആറ്റം ബോംബ് ഉണ്ടെന്ന് മറക്കരുത്. ഞങ്ങളുടെ ആണവ നിലപാടെന്നത് നിശബ്ദത പാലിക്കാനുള്ളതല്ല. ആവശ്യം വന്നാല്‍ അത് ഉപയോഗിക്കുന്നതില്‍നിന്ന് പിന്നാക്കം പോകില്ലെന്നുമായിരുന്നു മാരിയുടെ ഭീഷണി.
പാക്കിസ്ഥാനെ ഭീകരതയുടെ പ്രഭവകേന്ദ്രം എന്ന് യുഎന്നില്‍ വച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പ്രതിപാദിച്ചിരുന്നു. അതിനുപിന്നാലെ ഭൂട്ടോ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പ്രസ്താവന നടത്തുകയായിരുന്നു. എന്നാവല്‍ ഭൂട്ടോയുടേത് ‘സംസ്കാരശൂന്യമായ പൊട്ടിത്തെറി’യാണെന്നും ഭീകരരെ ഉപയോഗിക്കാനുള്ള പാക്കിസ്ഥാന്റെ കഴിവില്ലായ്മയാണ് പുറത്തുവരുന്നതെന്നും വിദേശകാര്യമന്ത്രാലയവും ഇതിനോട് ഉടന്‍ തന്നെ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: