ഖത്തര്‍: ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് മികവിന്റെ ഏഴയലത്ത് എത്താന്‍ സെമിയില്‍ ക്രൊയേഷ്യയ്ക്ക് കഴിഞ്ഞില്ല ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയ്ക്കെതിരെ അര്‍ജന്റീനയൊട് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോറ്റു. 34 -ാം മിനിറ്റില്‍ സൂപ്പര്‍ തരാം മെസ്സിയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ജൂലിയന്‍ അല്‍വാരസിനെ ക്രൊയേഷ്യന്‍ കീപ്പര്‍ ലിവാകോവിച്ച് ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസ്സി ഗോളാക്കുകയായിരുന്നു.
39-ാം മിനിറ്റില്‍ അല്‍വാരസ് ക്രൊയേഷ്യന്‍ ഗോള്‍ വല കുലുക്കി.69 -ാം അല്‍വാരസാണ് തന്റെ രണ്ടാം ഗോളിലൂടെ അര്‍ജന്റീനയുടെ ലീഡ് 3 ആയി ഉയര്‍ത്തിയത്. ലയണല്‍ മെസ്സി എന്ന മാന്ത്രികന്റെ പാസ്സ് അല്‍വാരസ് ഗോളാക്കുകയായിരുന്നു.
രണ്ട് മാറ്റങ്ങളുമായാണ് സ്കലോണി അര്‍ജന്റീനയെ കളത്തിലിറക്കിയത്. കഴിഞ്ഞ മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ പകരക്കാരനായി മാത്രമിറങ്ങിയ ഏഞ്ചല്‍ ഡി മരിയ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നില്ല. ലിസാര്‍ഡ്രോ മാര്‍ട്ടിനെസിന് പകരം ലിയാന്‍ഡ്രോ പരേഡസും മാര്‍ക്കസ് അക്യുനക്ക് പകരം നിക്കോളാസ് ടാഗ്ലിഫിക്കോയും അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. അതേസമയം ബ്രസീലിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനലിലെ അതേ ടീമിനെ ക്രൊയേഷ്യ നിലനിര്‍ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: