തിരുവനന്തപുരം: നിധിക്ക് വേണ്ടി നരബലി നടത്തുന്ന അവസ്ഥയിലേക്ക് കേരളം തിരിച്ചു പോകുമ്പോള്‍ നവോത്ഥാന സദസുകളുടെ ഉത്തരവാദിത്വം വായനശാലകള്‍ ഏറ്റെടുക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. വഞ്ചിയൂര്‍ ശ്രീചിത്തിര തിരുനാള്‍ വായനശാലയുടെ 108-ാം വാര്‍ഷികവും സ്ഥാപകന്‍ വായനശാല കേശവപിള്ളയുടെ 50-ാം ചരമ വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
ഒരുകാലത്ത് സാമൂഹിക നവോത്ഥാന കേന്ദ്രം ആയിരുന്നു വായനശാലകള്‍. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടുക, ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന വലിയ ദൗത്യം കൂടി ഗ്രന്ഥശാലകള്‍ ഏറ്റെടുത്തിരുന്നു. അന്ധവിശ്വാസങ്ങള്‍ മുമ്പത്തേക്കാള്‍ അധികാമാണിന്ന്. അതിനാല്‍ പഴയതുപോലെ വോത്ഥാന സദസ്സുകളുടെ ഉത്തരവാദിത്വം ഗ്രന്ഥശാലകള്‍ വീണ്ടും ഏറ്റെടുക്കണം.
യുവാക്കള്‍ വിദേശത്തേക്ക് പോയി പഠനം നടത്തി അവരുടെ കഴിവുകള്‍ തെളിയിക്കുന്ന കാലമാണ്. അത്തരം ആഗോള ദൗത്യം വളര്ത്താനുള കേന്ദ്രങ്ങളായി വായന ശാലകള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക നവോത്ഥാനം മാത്രമായിരുന്നില്ല ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ചെയ്തിരുന്നത്. ദേശീയ പ്രസ്ഥാനത്തിന് കരുത്തു പകര്‍ന്നവരാണവര്‍. പട്ടിണിയിലും അടിമത്വത്തിലും കിടന്ന ജനതയെ നിവര്‍ന്നുനിന്ന് സാമ്രാജ്യത്വ ഭരണാധികാരികളോട് അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ പ്രാപ്തരാക്കി. ഇന്ന് അത്തരം സാമൂഹ്യ ഇടപെടല്‍ നടക്കുന്നുണ്ടോ എന്നത് ചിന്തിക്കണം.
തിരുവനന്തപുരത്തിന്റെ സംസ്ക്കാരത്തിന്രേയും പൈതൃകത്തിന്റേയും അവിഭാജ്യ ഘടകമാണ് ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാല. മലയാള ഭാഷയക്കും സാഹിത്യത്തിനും തലയെടുപ്പായ ഗ്രന്ഥശാലയിലാണ് കേരളത്തിലെ നാടക പ്രസ്ഥാനത്തിന് അരങ്ങുണര്ന്നതും. ഇത്തരമൊരു സ്ഥാപനത്തെ കെട്ടിപ്പെടുത്തു എന്നതാണ് വായനശാല കേശവപിള്ളയുടെ മഹത്വവും വലുപ്പവും. വി മുരളീധരന് പറഞ്ഞു.
വായനശാല കേശവപിള്ളയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നാടക അവാര്‍ഡ് ആര്.എസ്. മധുവിന് ഗതാഗത മന്ത്രി ആന്റണി രാജു സമ്മാനിച്ചു. നിര്‍മ്മിത ബുദ്ധിയുടെയും ശാസ്ത്രസങ്കേതിക വിദ്യയുടെയും കാലത്തിലേക്ക് ഗ്രന്ഥശാലകള്‍ക്ക് എങ്ങനെ മാറാനാകുമെന്ന് ചിന്തിക്കണമെന്നും കാലത്തിന് വായനശാലകള്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു. വായനശാല കേശവപിള്ള നാടക പുരസ്ക്കാരം ആര് എസ് മധുവിന് മന്ത്രി ആന്റണി രാജു സമ്മാനിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ. പി. സതീശ് പൊന്നാട അണിയിച്ചു. പ്രസിഡന്റ് ആര്. രാമചന്ദ്രന് നായര്‍ അധ്യക്ഷം വഹിച്ചു. ഡോ എം. ജി. ശശിഭൂഷണ്‍, പി ശ്രീകുമാര്‍, എസ്. രാധാകൃഷ്ണന്, ആര് എസ് മധു എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: