ചാത്തന്നൂര്‍: ശലഭങ്ങളിലെ അത്ഭുത രൂപമായ നാഗശലഭത്തെ നടയ്ക്കലില്‍ കണ്ടെത്തി. നടയ്ക്കല്‍ ഗാന്ധിജി ഗ്രന്ഥശാലയുടെ സെക്രട്ടറി ഗിരീഷ് കുമാര്‍ നടയ്ക്കലിന്റെ പറമ്പിലാണ് നാഗശലഭത്തെ കണ്ടെത്തിയത്. വിചിത്ര രൂപിയായ നാഗശലഭത്തെ കാണാന്‍ നിരവധി പേര് എത്തി.
ഇരു ചിറകുകളിലും മൂര്‍ഖന്‍പാമ്പിന്റെ തലയോട് സാദൃശ്യമുള്ള രൂപങ്ങളാണ്. വിടര്‍ത്തിയ ചിറകിന് 1012 ഇഞ്ച് വലിപ്പമുണ്ടാകും. ചുവപ്പു കലര്‍ന്ന തവിട്ടു നിറത്തിലുള്ള ചിറകുകളില്‍ പാമ്പിന്റെ കണ്ണുകള്‍ പോലെയുള്ള അടയാളങ്ങളുമുണ്ട്. ഒറ്റ നോട്ടത്തില്‍ ഇരട്ട തലയുള്ള പാമ്പാണ് എന്നേ തോന്നുകയുള്ളൂ. നാഗശലഭമെന്നറിയപ്പെടുന്ന ഇവകള്‍ ദേവാലയങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. അതിനാല്‍ ഇവയ്ക്ക് ഒരു ദൈവിക പരിവേഷവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: