അഹമ്മദാബാദ് : ഗുജറാത്തില്‍ തുടക്കത്തില്‍ തന്നെ വ്യക്തമായ ലീഡ് പുലര്‍ത്തിയതോടെ ബിജെപി ആഘോഷം തുടങ്ങി. 150 സീറ്റുകളിലാണ് നിലവില്‍ ബിജെപി മുന്നേറുന്നത്. ഇത്തവണ ചരിത്ര വിജയം നേടുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങളെ ശരിവെച്ചുകൊണ്ടാണ് ആദ്യഫല സുചനകളെല്ലാം പുറത്തുവന്നിരിക്കുന്നത്.
182 സീറ്റുകള്‍ ഉള്ളതില്‍ 150 സീറ്റുകളിലാണ് ബിജെപി നിലവില്‍ ലീഡ് ഉയര്‍ത്തി നിലനില്‍ക്കുന്നത്. എന്നാല്‍ ഇതുവരെയുള്ള കണക്കുകളില്‍ കോണ്‍ഗ്രസ്സിന് വെറും 16 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. തുടക്കത്തില്‍ കോണ്‍ഗ്രസ് 30 സീറ്റുകളിലധികം കോണ്‍ഗ്രസ് ലീഡ് ചെയ്തെങ്കിലും വോട്ടെണ്ണല്‍ രണ്ടാം മണിക്കൂറിലേക്ക് കടന്നതോടെ ഇത് 19ലേക്ക് എത്തിരിയിരിക്കുകയാണ്.
ഗാന്ധിനഗറിലെ ശ്രീകമലം ബിജെപി കമ്മിറ്റി ഓഫീസില്‍ രാവിലെ മുതല്‍ തന്നെ ആഘോഷങ്ങള്‍ തുടങ്ങിയിരിക്കുകായാണ്. തുടക്കത്തില്‍ തന്നെ നൂറിലധികം സീറ്റുമായാണ് ബിജെപി മുന്നേറിയിരുന്നത്. തൂക്കുപാല ദുരന്തമുണ്ടായ ഗുജറാത്തിലെ മോര്‍ബിയില്‍ ബിജെപി മുന്നിലാണ്. മുന്‍ എംഎല്‍എ കാന്തിലാല്‍ അമൃതിയയ്ക്കാണ് ബിജെപി ഇവിടെ സീറ്റ് നല്‍കിയത്. ഉപതെരഞ്ഞെടുപ്പില്‍ തോറ്റ ജയന്തിലാല്‍ പട്ടേലിനെ തന്നെയാണ് കോണ്‍ഗ്രസ് ഇത്തവണയും മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: