ശബരിമല: ശബരിമല സന്നിധാനത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പാമ്പ് പിടിത്തത്തിന്റെ തിരക്കൊഴിഞ്ഞ നേരമില്ല. ഈ മണ്ഡലക്കാലം തുടങ്ങിയ ശേഷം ഇതുവരെ മൂന്ന് മൂര്‍ഖന്‍ ഉള്‍പ്പെടെ 26 പാമ്പുകളെ പിടികൂടിയിട്ടുണ്ട്.
മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള പാമ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്. കാനനപാതയിലാണ് കൂടുതല്‍ പാമ്പുകള്‍. പക്ഷെ ഇതുവരെ തീര്‍ത്ഥാടകര്‍ക്ക് അപായമൊന്നും ഉണ്ടായിട്ടില്ല.
പാമ്പിനെ കണ്ടാല്‍ ഉടനെ പമ്പയിലെയും സന്നിധാനത്തിലെയും കണ്ട്രോള് റൂമില്‍ അറിയിക്കണം. ഉടന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി ഇവയെ പിടികൂടി ചാക്കിലാക്കും. ദിവസേന രണ്ടു പാമ്പുകളെയെങ്കിലും പിടികൂടുന്നുണ്ട്. പിടികൂടിയ പാമ്പുകളെ ഉള്‍വനത്തില്‍ കൊണ്ടുപോയി വിടും. 2015ല്‍ വാവ സുരേഷ് ശബരിമലയില്‍ 15 അടി വരെ നീളമുള്ള രാജവെമ്പാലയെ പിടികൂടിയത് വലിയ വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: