കൊല്ലം: കൊച്ചുവേളി റെയില്‍വെ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
റദ്ദാക്കിയവ
കൊല്ലം-കന്യാകുമാരി മെമു (06772/06773), കൊച്ചുവേളി-നാഗര്‍കോവില്‍ (06429/06430) ഇന്നലെ മുതല്‍ 11 വരെ. നിലമ്പൂര്‍ റോഡ്-കൊച്ചുവേളി രാജ്യറാണി (16350/16349) 7 മുതല്‍ 12 വരെ. കൊച്ചുവേളി-ലോകമാന്യ തിലക് (12202) ഗരീബ് രഥ് 8, 11നും ലോകമാന്യതിലക്-കൊച്ചുവേളി (12201) 9, 12നും.
കൊച്ചുവേളി-ബെംഗളൂരു ഹംസഫര്‍ (16319) 8, 10, ബെംഗളൂരു-കൊച്ചുവേളി (16320) 9, 11, കൊച്ചുവേളി-മംഗളൂരു (16355) അന്ത്യോദയ 8, 10, മംഗളൂരു-കൊച്ചുവേളി (16356) 9, 11, തിരുവനന്തപുരം-ഗുരുവായൂര്‍ (16342) ഇന്റര്‍സിറ്റി 11, ഗുരുവായൂര്‍-തിരുവനന്തപുരം (16341) 12, സര്‍വീസ് ഉണ്ടാകില്ല.
11ന് എറണാകുളം-തിരുവന്തപുരം (16303/16304) വഞ്ചിനാട്, കൊല്ലം-തിരുവനന്തപുരം (06423), നാഗര്‍കോവില്‍-കൊല്ലം (06426/06427), പുനലൂര്‍-നാഗര്‍കോവില്‍ (06639), കന്യാകുമാരി-പുനലൂര്‍ (06640)ട്രെയിനുകള്‍ റദ്ദാക്കി.
ഭാഗിക റദ്ദാക്കല്‍
നിലമ്പൂര്‍ റോഡ്-കൊച്ചുവേളി രാജ്യറാണി (16350) 7ന് കായംകുളംവരെ. യശ്വന്ത്പൂര്‍-കൊച്ചുവേളി ഗരീബ്രഥ് (12257) 7,9ന് കോട്ടയം വരെ. കൊച്ചുവേളി-യശ്വന്ത്പൂര്‍ (12258) ഗരീബ് രഥ് 7,9 തീയതികളില്‍ കോട്ടയത്തു നിന്ന്.
ഹുബ്ബള്ളി-കൊച്ചുവേളി (12777) 7ന് കോട്ടയം വരെ. കൊച്ചുവേളി-ഹുബ്ബള്ളി (12778) 8ന് കോട്ടയത്തു നിന്ന്. ഭാവ്നഗര്‍ ടെര്‍മിനസ്-കൊച്ചുവേളി (19260) 07ന് എറണാകുളം വരെ. കൊച്ചുവേളി-ഭാവ്നഗര്‍ (19259) 8ന് എറണാകുളത്തു നിന്ന്. ചണ്ഡീഗഡ്-കൊച്ചുവേളി (12218)കേരള സമ്പര്‍ക്ക് ക്രാന്തി 9,11 തീയതികളില്‍ ആലപ്പുഴ വരെ. കൊച്ചുവേളി-ചണ്ഡിഗഡ് (12218) സമ്പര്‍ക്ക് ക്രാന്തി 10, 12ന് ആലപ്പുഴയില്‍ നിന്ന്.
പോര്‍ബന്തര്‍-കൊച്ചുവേളി (20910) 10ന് എറണാകുളം വരെ. കൊച്ചുവേളി-പോര്‍ബന്തര്‍ (20909) 11ന് എറണാകുളത്ത് നിന്ന്. തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റര്‍സിറ്റി (22627/22628) 11ന് തിരുനെല്‍വേലി വരെ. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി (16341) 11ന് കായംകുളം വരെ. കൊച്ചുവേളി-ഗോരഖ്പൂര്‍ (12512) രപ്തി സാഗര്‍ 11ന് എറണാകുളത്ത് നിന്ന്.
തിരുവനന്തപുരം-ലോകമാന്യ തിലക് (16346) 11ന് വര്‍ക്കലയില്‍ നിന്ന്,തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (12082)11ന് കൊല്ലത്തു നിന്ന്.
ചെന്നൈ-തിരുവനന്തപുരം മെയില്‍ (12623) 10ന് കൊല്ലം വരെ. 12624 തിരുവനന്തപുരം-ചെന്നൈ മെയില്‍ (12624) 11ന് കൊല്ലത്തു നിന്ന്. ചെന്നൈ-തിരുവനന്തപുരം (12695) 11ന് വര്‍ക്കല വരെ.തിരുവനന്തപുരം-ചെന്നൈ (12696) വര്‍ക്കലയില്‍ നിന്ന്.
ചെന്നൈ എഗ്മോര്‍-കൊല്ലം ജംഗ്ഷന് (16723) അനന്തപുരി എക്സ്പ്രസ് 11ന് തിരുവനന്തപുരം വരെ. കൊല്ലം-ചെന്നൈ എഗ്മോര്‍ അനന്തപുരി (16724) 11ന് തിരുവനന്തപുരത്ത് നിന്ന്.
മംഗളൂരു-തിരുവനന്തപുരം (16630) മലബാര്‍ 11ന് കഴക്കൂട്ടം വരെ. തിരുവനന്തപുരം-മംഗളൂരു (16629) മലബാര്‍ എക്സ്പ്രസ് 11ന് കഴക്കൂട്ടത്ത് നിന്ന്.
മൈസൂരു ജംഗ്ഷന്-കൊച്ചുവേളി (16315) 7 മുതല്‍ 11 വരെ എറണാകുളം വരെ. കൊച്ചുവേളി-മൈസൂരു (16316) 7 മുതല്‍ 11വരെ എറണാകുളത്തു നിന്ന്. േയാഗ് നഗരി ഋഷികേശ്-കൊച്ചുവേളി (22660) 7ന് കൊല്ലം വരെ. ഗംഗാനഗര്‍ ജംഗ്ഷന്-കൊച്ചുവേളി (16311) 8ന് കൊല്ലം വരെ. ഗോരഖ്പൂര്‍-കൊച്ചുവേളി രപ്തിസാഗര്‍ 10ന് എറണാകുളം വരെ. ബെംഗളൂരു-കന്യാകുമാരി (16526) ഐലന്‍ഡ് 11ന് കൊല്ലം വരെ. നാഗര്‍കോവില്‍-കോട്ടയം (16366) 11ന് തിരുവനന്തപുരം വരെ. 8ന് കൊച്ചുവേളി-കോര്‍ബ (22648) 6.15നു പകരം 7.45ന് പുറപ്പെടും.
വഴിതിരിച്ചു വിടും
9ന്റെ പൂനെ ജംഗ്ഷന്- കന്യാകുമാരി (16381) ഡെയ്ലി എക്സ്പ്രസ് സേലം-നാഗര്‍കോവില്‍-കരൂര്‍ ജംഗ്ഷന് വഴി തിരിച്ചു വിടും. 11ന്റെ കന്യാകുമാരി-പൂനെ (16382) ഡെയ്ലി എക്സ്പ്രസ് നാഗര്‍കോവിലില്‍ നിന്ന് വഴിതിരിച്ചുവിടും. പാലക്കാട്-എറണാകുളം റൂട്ടിലെ എല്ലാ സ്റ്റോപ്പുകളും ഒഴിവാക്കും.
11-ന്റെ കന്യാകുമാരി-ബെംഗളൂരു (16525) ഐലന്‍ഡ് ഡെയ്ലി എക്സ്പ്രസ് തിരുനെല്‍വേലി, മധുര, ദിണ്ടിഗല്‍, പൊള്ളാച്ചി വഴി പാലക്കാട് എത്തും. കുഴിത്തുറൈ മുതല്‍ കോട്ടയം എറണാകുളം പാലക്കാട് റൂട്ടിലെ എല്ലാ സ്റ്റോപ്പുകളും ഒഴിവാക്കും.
11ന്റെ 12659 നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് (12659) 11-ന് തിരുനെല്‍വേലി, മധുര, ദിണ്ടിഗല്‍, പൊള്ളാച്ചി വഴി പാലക്കാട് എത്തിച്ചേരും. കോട്ടയം എറണാകുളം റൂട്ടിലെ എല്ലാ സ്റ്റോപ്പുകളും ഒഴിവാക്കും.
സമയ പുനക്രമീകരണം
ഡിസം. 3ന് കൊച്ചുവേളി-ശ്രീ ഗംഗാനഗര്‍ (16312) 1.25മണിക്കൂര്‍ വൈകി വൈകിട്ട് 5.10നും 5ന് കൊച്ചുവേളി-യശ്വന്ത്പൂര്‍ ഗരീബ്രഥ് (12258) 1 മണിക്കൂര്‍ വൈകി വൈകിട്ട് ആറിനും 8ന് കൊച്ചുവേളി-കോര്‍ബ (22648) 1.30മണിക്കൂര്‍ വൈകി 07.45നും 10ന് കൊച്ചുവേളി-ഇന്‍ഡോര്‍ അഹല്യ നഗരി (22646) 1.10 മണിക്കൂര്‍ വൈകി 7.45നുമാകും പുറപ്പെടുക.
11ന് തിരുവനന്തപുരം-ന്യൂദല്‍ഹി കേരള എക്സ്പ്രസ് (12625) 6 മണിക്കൂര്‍ വൈകി രാത്രി 6.30നും 11ന് കൊല്ലം ജംഗ്ഷന്-തിരുവനന്തപുരം(06425) 2 മണിക്കൂര്‍ വൈകി 5.55നും 11ന് തിരുവനന്തപുരം സെന്‍ട്രല്‍-നാഗര്‍കോവില്‍ (06435) രണ്ടു മണിക്കൂര്‍ വൈകി എട്ടുമണിക്കുമാകും പുറപ്പെടുക.
കാലതാമസം
നാഗര്‍കോവില്‍-കോട്ടയം (16366)ഡിസം 2നും 6 മുതല്‍ 10 വരെയും നാഗര്‍കോവിലില്‍ ഒരു മണിക്കൂര്‍ പിടിച്ചിടും. ഗോരഖ്പൂര്‍-കൊച്ചുവേളി രപ്തിസാഗര്‍ (12511) 2നും 5നും ഓട്ടത്തിനിടയില്‍ ഒരു മണിക്കൂര്‍ പിടിച്ചിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: