അടൂര്‍: കേരള സമൂഹത്തില്‍ കൂടുതല്‍ വ്യാപകമായി ധര്‍മ്മ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആര്‍ഷ വിദ്യാ സമാജം നടത്തുന്ന സനാതന ധര്‍മ്മ പ്രചരണയാത്ര അടൂര്‍ ശ്രീപാര്‍ത്ഥ സാരഥി ക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിച്ചു. വടക്കോട്ട് നീങ്ങുന്ന ധര്‍മ്മ ജാഗരണ യാത്ര ഓരോ ജില്ലയിലും ശരാശരി രണ്ടു ദിവസങ്ങള്‍ ചെലവഴിച്ചു കൊണ്ട് കേരളത്തിലെ 14 ജില്ലകളേയും സ്പര്‍ശിച്ച് ഡിസംബര്‍ 30 ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിയ്ക്കുന്നത്. ആര്‍ഷ വിദ്യാ സമാജത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെ പരിപാടികള്‍ ഡിസംബര്‍ 29, 30 തിയതികളില്‍ നടക്കും.
‘മാനവനെ മാധവനാക്കുക’ എന്ന സനാതന ധര്‍മ്മ സന്ദേശം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച് കാല് നൂറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് ആര്‍ഷ വിദ്യാ സമാജം. സനാതന ധർമ്മത്തിന്റെ അധ്യയനം, അനുഷ്ഠാനം, പ്രചാരണം, അദ്ധ്യാപനം, സംരക്ഷണം എന്നീ പഞ്ച കര്‍ത്തവ്യങ്ങള്‍ നിർവഹിയ്ക്കുകയും ഹൈന്ദവ സമൂഹത്തെ അതിനായി സജ്ജമാക്കുകയും ചെയ്യുകയാണ് ആർഷ വിദ്യാ സമാജത്തിന്റെ ലക്ഷ്യം. സമൂഹത്തിനു മുന്നില്‍ കേരളയാത്ര മുന്നോട്ടു വയ്ക്കുന്ന സന്ദേശവും ഈ പഞ്ച കര്‍ത്തവ്യ നിര്‍വ്വഹണമാണ്.
ഭാരതത്തിന്റെ ശ്രേയസ്സിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം എന്ത് എന്ന ചോദ്യത്തിന് ഭാരത സ്ത്രീകള്‍ക്ക് ശരിയായ വിദ്യാഭ്യാസം കൊടുക്കലാണത് എന്നാണ് സ്വാമി വിവേകാനന്ദന് നല്കിയ ഉത്തരം. എന്തുതരം വിദ്യാഭ്യാസം എന്ന ചോദ്യത്തിന്, ലോക ജീവിത വിജയത്തിന് ഉതകുന്ന ഭൗതിക വിദ്യാഭ്യാസവും ഒപ്പം ആത്മീയവും, മതപരവുമായ വിദ്യാഭ്യാസവും എന്നാണ് അദ്ദേഹം ഉത്തരം നല്‍കിയത്. ഇന്ന് കേരളത്തിലെ ഹിന്ദു സമൂഹത്തില്‍, പ്രത്യേകിച്ചും യുവതലമുറയില്‍ ഭൗതിക വിദ്യാഭ്യാസം വ്യാപകമായിട്ടുണ്ടെങ്കിലും ആത്മീയവും, മതപരവുമായ വിദ്യാഭ്യാസം തീര്‍ത്തും ശുഷ്ക്കമായിട്ടാണ് ഇരിയ്ക്കുന്നത്. അതിന്റെ ദുരന്തഫലങ്ങള്‍ ദിവസേനയെന്നോണം അനുഭവിച്ചു കൊണ്ടുമിരിയ്ക്കുന്നു. ആര്‍ഷ വിദ്യാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഈ സമാജ പരിവര്‍ത്തന യാത്രയുടെ ഒരു പ്രത്യേകത, യാത്രാംഗങ്ങളില്‍ പകുതിയിലധികവും ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയവും, മതപരവുമായ വിദ്യാഭ്യാസവും നേടിക്കൊണ്ടിരിയ്ക്കുന്ന യുവതികളാണ് എന്നതാണ്. ഈ ജീവിതചര്യയിലൂടെ നേടിയെടുത്ത സായൂജ്യവും സഫലതയും അവര്‍ ഈ യാത്രയിലുട നീളം സമൂഹത്തോട് വിളിച്ചു പറയും.
ലവ് ട്രാപ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ഇന്റെലെക്ച്വല് ജിഹാദ് തുടങ്ങിയ വിധ്വംസക പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലും മറ്റും ധാരാളമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, അവയുടെ ഭീകരതയെ കുറിച്ച് ഹിന്ദു കുടുംബങ്ങളില്‍ ഇപ്പോഴും വേണ്ടത്ര അവബോധം വന്നിട്ടില്ല എന്നാണ് അനുഭവങ്ങള്‍ കാണിയ്ക്കുന്നത്. ഈ ധര്‍മ്മ പ്രചരണ യാത്രാ സംഘത്തിലെ ഭൂരിപക്ഷം ചെറുപ്പക്കാരും അത്തരം വലകളില്‍ പെട്ടിട്ട് രക്ഷപ്പെട്ടു പുറത്തു വന്ന അനുഭവസ്ഥരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അവര്ക്കൊരോരുത്തര്ക്കും ഈ വിപത്തുകളെ കുറിച്ച് വളരെ ആധികാരികതയോടെ തന്നെ സമൂഹത്തോട് പറയാന്‍ കഴിയും. അവരില്‍ ചിലരുടെ അനുഭവങ്ങള്‍ വിശദമായി ആത്മകഥാ പുസ്തകങ്ങളായി മലയാളത്തിലും, രണ്ടെണ്ണം ഇംഗ്ലീഷിലും ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഈ ധര്‍മ്മ പ്രചരണ യജ്ഞത്തിന്റെ വേദികളിലെല്ലാം ഈ പുസ്തകങ്ങള്‍ ലഭ്യമായിരിയ്ക്കും.
ഓരോ ജില്ലയിലും പ്രധാനപ്പെട്ട ഇടങ്ങള്‍ കേന്ദ്രീകരിച്ച് സത്സംഗങ്ങള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സംശയനിവാരിണി, യോഗ ധ്യാന പരിശീലനത്തിനുള്ള ചെറു ശിബിരങ്ങള്‍, ആശ്രമ ക്ഷേത്ര സ്ഥാപന സന്ദര്‍ശനങ്ങള്‍ തുടങ്ങിയവയിലൂടെ സനാതന ധര്‍മ്മ സന്ദേശം സമൂഹത്തില്‍ എത്തിയ്ക്കുകയാണ് ഈ യാത്രയുടെ കര്‍മ്മ പരിപാടി.
യാത്രയുടെ നിശ്ചയിക്കപ്പെട്ട പരിപാടികള്‍
തിയതി | ജില്ല | വേദികള്‍ | ||
1 | പത്തനംതിട്ട | |||
2, 3 | കോട്ടയം | |||
4 | ഇടുക്കി | |||
5, 6 | പാലക്കാട് | |||
7, 8 | വയനാട് | |||
9, 10, 11, 12, 13 | കാസര്‍ഗോഡ് | 13-12-2022 മാവുങ്കല്‍ (9 to 5 pm) | ||
14, 15 | കണ്ണൂര്‍ | 14-12-2022 പയ്യന്നൂര്‍ വിദോഭാ ക്ഷേത്രം (9 to 5 pm), ഗാന്ധി സ്ക്വയര്‍ 15-12-2022 ഗുരുഭവനം, തെക്കീ ബസാര്‍, കണ്ണൂര്‍ (2 – 6 pm) |
||
16, 17 | കോഴിക്കോട് | 16-12-2022 കോഴിക്കോട് കോവൂര്‍ മഹാവിഷ്ണു ക്ഷേത്രം | ||
17, 18, 19 | മലപ്പുറം | 17-12-2022 ഇടിമുഴിക്കല്‍ മഹാഗണപതി ക്ഷേത്രം, മലപ്പുറം (5 pm) 18-12-2022 അരുളിപ്പുറം ശ്രീമഹാവിഷ്ണു ക്ഷേത്രം, പേങ്ങാട്, മലപ്പുറം (9 to 5 pm) |
||
20, 21 | തൃശൂര്‍ | 20-12-2022 കൊടുങ്ങല്ലൂര്‍ ചന്തപ്പുര ഹിന്ദി പ്രചാരകേന്ദ്രം ഹാള്‍ (9 to 5 pm) 21-12-2022 മഴുവഞ്ചേരി |
||
22, 23, 24 | എറണാകുളം |
22-12-2022 – വ്യാപാര ഭവന്, നോര്‍ത്ത് പറവൂര്‍ (8 to 10 am) ആലുവ അദ്വൈതാശ്രമം (11 am to 1 pm) പാവക്കുളം മഹാദേവ ക്ഷേത്രം (6:30 pm) ശ്യംഗേരി ശങ്കര മഠം, കാലടി (6 to 8 pm) 24-12-2022 – കുരീക്കാട് അഗസ്ത്യാശ്രമം, പുതിയ കാവ് (10 am) NM ഹാള്‍, തൃപ്പൂണിത്തുറ (6 pm) |
||
25, 26 | ആലപ്പുഴ | 25-12-2022 – ചേര്‍ത്തല തിരുനല്ലൂര്‍ SNDP ഓഡിറ്റോറിയം (10 am to 5 pm) ഏകദിന ശിബിരം 26/12/22 തുറവൂര്‍ ബാലികാ സദനം (10 am to 1 pm) പൊതുപരിപാടി |
||
27, 28 | കൊല്ലം | 27/12/2022 കൊട്ടാരക്കര മൈലം ദേവീക്ഷേത്രം (5 to 8 pm) | ||
29, 30, 31 | തിരുവനന്തപുരം |
29-12-2022 – ചാങ്ങാട് ശ്രീഭഗവതീ ക്ഷേത്രം (9 am മുതല്‍) 30-12-2022 – നെടുമങ്ങാട് മുത്തുമാരിയമ്മന്‍ ക്ഷേത്രം (9:30 am മുതല്‍) 31-12-2022 – ഭഗവതി വിലാസം NSS ഹാള്‍, കാറാത്തല, ബാലരാമപുരം (3 to 6 pm) |
കൂടുതൽ വിവരങ്ങൾക്ക്: 9020078899, 8943006350, 9496942088
പ്രതികരിക്കാൻ ഇവിടെ എഴുതുക: