തിരുവന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് ഹൈസ്കൂളുകളില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 2022-23 അക്കാദമിക വര്‍ഷത്തേക്ക് കൂടി
1:40 ആയി നിലനിര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കോഴിക്കോട് ജില്ലയില്‍ ഓര്‍ഗന്‍ & ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാന്‍ തീരുമാനിച്ചു. പോണ്ടിച്ചേരിയിലെ ജിപ്മറില് സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം പ്രൊഫസറായ ഡോ.ബിജു പൊറ്റക്കാട്ടിനെ പ്രസ്തുത ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കാന്‍ തീരുമാനിച്ചു.
2022ലെ പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന് ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്‍ അംഗീകരിച്ചു.
കേരള സഹകരണ സംഘം നിയമം, 1969 സമഗ്രമായി പരിഷ്ക്കരിച്ച് ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. നിയമ ഭേദഗതി നിര്‍ദേശങ്ങള്‍ ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു.
കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ കീഴില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് 1515 കോടി രൂപയുടെ എസ്റ്റിമേറ്റ് ചെലവില്‍ 1175 കോടി രൂപ കിഫ്ബി ഫണ്ടിങ്ങിലൂടെയും (ബജറ്റ് പ്രഖ്യാപനത്തിനുള്ള തുകയില്‍ പരിമിതപ്പെടുത്തേണ്ടതാണെന്ന നിബന്ധനയോടെ) ബാക്കി തുക വ്യവസായ പങ്കാളികളുള്‍പ്പെടെയുള്ള മറ്റ് സ്രോതസുകളില്‍ നിന്നും കണ്ടെത്തിയും സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്കാന് തീരുമാനിച്ചു.
രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയിലെ സ്ഥിരം തസ്തികകള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ശമ്പള പരിഷ്ക്കരണം നല്കാന് തീരുമാനിച്ചു.
കോവളം ബേക്കല്‍ ജലപാത വികസനത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം നദിയെയും ചിത്താരി നദിയെയും ബന്ധിപ്പിച്ചു കൊണ്ട് കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കൃത്രിമ കനാലിനും നമ്പിയാരിക്കല്‍ ഭാഗത്ത് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന നാവിഗേഷന്‍ ലോക്കിനും വേണ്ടി ആകെ 44.156 ഹെക്ടര്‍ ഭൂമി കിഫ്ബി ധനസഹായത്തോടെ ഏറ്റെടുക്കുന്നതിനും, അതിനായി ഫെയര്‍വാല്യുവിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 178,15,18,655/രൂപയുടെ എസ്റ്റിമേറ്റിനും ഭരണാനുമതി നല്കാന് തീരുമാനിച്ചു.
1963 ലെ കെജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 10 പ്രകാരം ഡിസ്റ്റിലറികള്‍ക്ക് ഈടാക്കുന്ന ടേണ്‍ ഓവര്‍ ടാക്സ് ഒഴിവാക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനും തുടര്‍ന്ന് കെജിഎസ്ടി നിരക്ക് 4 ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള കെജിഎസ്ടി നിയമ ഭേദഗതിക്കായുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിക്കാനും തീരുമാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: