ന്യൂഡൽഹി: ഗുജറാത്തിൽ ബിജെപി വന്‍തോതില്‍ സീറ്റുകള്‍ പിടിച്ച് അധികാരം നിലനിർത്തുമെന്ന് ഇന്ത്യ ടിവി- മാട്രൈസ് അഭിപ്രായ സർവേ ഫലം പ്രവചിക്കുന്നു.കോൺഗ്രസ് രണ്ടാം സ്ഥാനത്തും ആം ആദ്മി മൂന്നാം സ്ഥാനത്തും എത്തുമെന്നും സർവേ ഫലം പറയുന്നു.
182 അംഗ ഗുജറാത്ത് നിയമസഭയിൽ ബിജെപി 104 മുതൽ 119 വരെ സീറ്റുകൾ നേടുകയും 27 വര്‍ഷത്തെ ഭരണത്തിന്റെ തുടര്‍ച്ചയായി വീണ്ടും അധികാരത്തില്‍ വരും. കോൺഗ്രസിന് 53 മുതൽ 68 വരെ സീറ്റുകൾ ലഭിയ്ക്കും. ആം ആദ്മി പാർട്ടിക്ക് 6 സീറ്റുകൾ വരെ കിട്ടുമ്പോൾ മറ്റുള്ളവർക്ക് 3 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേയിൽ പറയുന്നു.
ബിജെപിക്ക് 49.5 ശതമാനം വോട്ട് ലഭിക്കുമ്പോൾ കോൺഗ്രസിന് 39.1 ശതമാനം വോട്ടാണ് ലഭിക്കുക. 2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 42.3 ശതമാനം വോട്ട് വിഹിതം ലഭിച്ചിരുന്നു. ആം ആദ്മി പാർട്ടിക്ക് 8.4 ശതമാനം വോട്ടും മറ്റുള്ളവർക്ക് 3 ശതമാനം വോട്ടും ലഭിക്കും. ആം ആദ്മി പാർട്ടി സാന്നിദ്ധ്യമറിയിക്കാത്ത തിരഞ്ഞെടുപ്പിൽ മറ്റുള്ളവർക്ക് 8.9 ശതമാനം വോട്ടും ലഭിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അഭിപ്രായ സർവേകളിലും താരം. 64 ശതമാനം പേർ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം പ്രചാരണങ്ങളിൽ ആഗ്രഹിക്കുന്നവരാണ്. രാഹുലിലെ പിന്തുണയ്ക്കുന്നത് 20 ശതമാനം പേർ മാത്രമെങ്കില്‍ കെജ്രിവാളിന് 6 ശതമാനം പേരുടെ പിന്തുണയേ ഉള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: