തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയിലെ സമരം അവസാനിപ്പിക്കാന്‍ മുന്‍കയ്യെടുത്തില്ലെങ്കില്‍ രജിസ്ട്രാര്‍ക്ക് തെരുവില്‍ മര്‍ദനമേല്‍ക്കുമെന്ന ഭീഷണിയുമായി ഡിവൈഎഫ്ഐ നേതാവായ കൗണ്‍സിലറുടെ ഭീഷണി പ്രസംഗം. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഉള്ളതായി ഓര്‍ക്കണമെന്നായിരുന്നു മുന്നറിയിപ്പ്. സിപിഎം അനുകൂല സംഘടനാ നേതാവിനെ സര്‍വീസില്‍ തരം താഴ്ത്തിയതിനെതിരെ സിപിഎം സംഘടനകള്‍ നടത്തുന്ന സമരത്തിനിടെയാണ് ഡിവൈഎഫ്ഐ മണ്ണുത്തി മേഖലാ സെക്രട്ടറിയും കോര്പറേഷന് കൗണ്‍സിലറുമായ അനീസ് അഹമ്മദ് രജിസ്ട്രാറെ ഭീഷണിപ്പെടുത്തയിത്. ‘കാര്‍ഷിക സര്‍വകലാശാലയില്‍ സിപിഎം സംഘടനയെ ദുര്‍ബലമാക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്. എംപ്ലോയീസ് അസോസിയേഷന് നേതാവിനെ തരംതാഴ്ത്തിയ നടപടി പിന്നീട് ചേര്‍ന്ന ഭരണസമിതി യോഗം മരവിപ്പിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ തയാറായിട്ടില്ല, സര്‍വകലാശാലയില്‍ സിപിഐ സംഘടന വളര്‍ത്തുന്നതിനായാണു സിപിഎം നേതാക്കള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത്. മന്ത്രി കെ. രാജന് ഇതിനു കൂട്ടുനില്‍ക്കുന്നു. കെ. രാജന്റെ വ്യക്തമായ നിര്‍ദേശപ്രകാരമാണ് മുന്‍ വിസി സിപിഎം നേതാവിനെ തരം താഴ്ത്തിത്. കാര്‍ഷിക സര്‍വകലാശാല 28ാം സ്ഥാനത്തേക്കു കൂപ്പുകുത്തിയതിന്റെ ഉത്തരവാദിത്തം മുന്‍ വിസിക്കും മന്ത്രി അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ക്കുമാണെന്നും അനീസ് അഹമ്മദ് ആരോപിച്ചു. കുരങ്ങന്റെ കൈയില്‍ പൂമാല കൊടുക്കുകയാണ് മന്ത്രി രാജന് ചെയ്തതെന്നും അനീസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: