ഗാന്ധിനഗര്‍: ബിജെപി ടിക്കറ്റില്‍ ഗുജറാത്തിലെ ജാം നഗറില്‍ മത്സരിക്കുന്ന ഭാര്യ റിവാബ ജഡേജയ്ക്ക് വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ശക്തമായ പ്രചാരണത്തിലാണ്. ഇതോടെ ആം ആദ്മി പാര്‍ട്ടിയുടെ ഉറക്കം കെട്ട മട്ടാണ്.
കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആംആദ്മിയുടെ ഗുജറാത്തിലെ നേതാവായ നരേഷ് ബല്യാന്‍ രവീന്ദ്ര ജഡേജയെ ഇറക്കിയതിനെതിരെ നടത്തിയ ട്വീറ്റുകള്‍ ആം ആദ്മിയുടെ അരക്ഷിതാവസ്ഥയുടെ തെളിവാണ്. കാരണം രവീന്ദ്ര ജഡേജ സന്ദര്‍ശിക്കുന്ന പ്രദേശങ്ങളില്‍ വന്‍തോതിലാണ് ജനക്കൂട്ടമെത്തുന്നത്. മണ്ഡലം ഇളകിമറിയുകയാണ്. “ഇന്നലെ വരെ സ്പോര്‍ട്സ് താരങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്നും അകലെയായിരുന്നു. ഇന്ന് അവര്‍ തുറന്ന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നു”- ഇതായിരുന്നു ആപ് നേതാവ് ബല്യാന്‍ ഉയര്‍ത്തുന്ന വിമര്‍ശനം.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയിലും രവീന്ദ്ര ജഡേജ പങ്കെടുത്തിരുന്നു. വന്‍ജനക്കൂട്ടത്തെ ഈ റോഡ് ഷോ ആകര്‍ഷിച്ചിരുന്നു. റോഡ് ഷോ കടന്നുപോകുന്ന വഴികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇളകിമറിയുകയായിരുന്നു.
ഡിസംബര്‍ ഒന്നിന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 89 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും. രണ്ടാംഘട്ടതെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന് 93 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും.
രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ മത്സരിക്കുന്ന ജാംനഗറില്‍ ആദ്യഘട്ടത്തിലാണ് പോളിംഗ്. കോണ്‍ഗ്രസ് നേതാവ് ഹരി സിങ്ങ് സോളങ്കിയുടെ ബന്ധുവായ റിവാബ 2016ലാണ് രവീന്ദ്ര ജഡേജയെ വിവാഹം ചെയ്തത്. മെക്കാനിക്കല്‍ എഞ്ചിനീയറായ റിവാബ ജഡേജയുടെ കുടുംബത്തിന്റെ മുന്‍ രജ് പുത് വംശപാരമ്പര്യം പിന്തുടര്ന്ന് ഗുജറാത്തിലെ ജാം നഗര്‍-സൗരാഷ്ട്ര മേഖലയിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകയാകാനാണ് ശ്രമിക്കുന്നത്. 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിക്കുള്ളില്‍ ജനസമ്മിതി നേടി. ഇപ്പോഴത്തെ ജാം നഗര്‍ എംഎല്‍എ ധര്‍മ്മേന്ദ്ര സിന്‍ഹ് എം ജഡേജയെ മാറ്റിയാണ് ബിജെപി ഇവിടെ റിവാബയെ മത്സരിപ്പിക്കുന്നത്.
ഭാര്യയുടെ കഴിവില്‍ വിശ്വാസം പ്രകടിപ്പിച്ചതിന് പ്രധാനമന്ത്രി മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അഭിനന്ദിച്ച് രവീന്ദ്ര ജഡേജ ട്വീറ്റ് ചെയ്തിരുന്നു. ഗുജറാത്ത് നിയമസഭയിലേക്ക് ടിക്കറ്റ് നേടിയതില്‍ ഭാര്യയെയും രവീന്ദ്ര ജഡേജ അഭിനന്ദിച്ചു. ഭാവിയില്‍ സമൂഹത്തിന്റെ വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരാനും ഭാര്യയെ അഭിനന്ദിച്ച് കൊണ്ട് പങ്കുവെച്ച ട്വീറ്റില്‍ രവീന്ദ്ര ജഡേജ കുറിച്ചിരുന്നു.
തന്നെ സമൂഹമാധ്യമങ്ങളില്‍ പിന്തുടരുന്ന ജാംനഗര്‍ മണ്ഡലത്തിലുള്ളവരോട് റിവാബയ്ക്ക് വോട്ട് ചെയ്യാന്‍ ജഡേജ അഭ്യര്‍ത്ഥിച്ചു. “ഗുജറാത്ത് തെരഞ്ഞെടുപ്പ് എത്തിക്കഴിഞ്ഞു. ഇത് ഒരു ടി20 മത്സരം പോലെയാണ്. ബിജെപി ടിക്കറ്റില്‍ രാഷ്ട്രീയത്തില്‍ ഭാര്യ വലിയൊരു ചുവടുവെയ്പ് നടത്തുകയാണ്. “- ഇതായിരുന്നു ജഡേജ ട്വിറ്ററില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: