തിരുവനന്തപുരം:കെ.കെ. രാഗേഷും താനും തമ്മില്‍ അച്ഛന്‍-മകള്‍ ബന്ധമൊന്നുമല്ല. വെറുമൊരു വിവാഹബന്ധം, അതായത് ഒരുമിച്ച് ജീവിക്കാം എന്ന് പറയുന്ന ഒരു കരാര്‍ മാത്രമാണ് എന്ന പ്രിയ വര്‍ഗ്ഗീസിന്റെ പോസ്റ്റ് കണ്ട് കെ.കെ. രാഗേഷ് മിക്കവാറും ഞെട്ടിയിട്ടുണ്ടാകുമെന്ന് ബിജെപി നേതാവ് പ്രഫുല്‍ കൃഷ്ണന്‍. കാരണം എപ്പോള്‍ അവസാനിപ്പിക്കാമെന്ന് തീരുമാനിക്കുന്നുവോ അപ്പോള്‍ തീരാവുന്ന ബന്ധം മാത്രമാണ് കെ.കെ.രാഗേഷുമായുള്ള ബന്ധം എന്നാണ് പ്രിയ വര്‍ഗ്ഗീസ് പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിവാഹബന്ധത്തെ എത്ര നിസ്സാരമായാണ് പ്രിയ വര്‍ഗ്ഗീസ് കാണുന്നതെന്നും പ്രഫുല്‍ കൃഷ്ണന്‍ വിമര്‍ശിച്ചു.
പ്രിയ വര്‍ഗ്ഗീസിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനങ്ങള്‍ പ്രവഹിക്കുന്നതിനാല്‍ കമന്‍റ് ബോക്സ് പൂട്ടിയിരിക്കുകയാണ്. ഏകദേശം 4200 പേര്‍ ചിരിച്ചുകൊണ്ടുള്ള സ്മൈലി പോസ്റ്റാണ് ഇട്ടിരിക്കുന്നത്. കമന്‍റ് ബോക്സില്‍ ജനങ്ങളുടെ കമന്‍റ് വായിക്കാന്‍ അശക്തയായതുകൊണ്ട് പ്രിയാ വര്‍ഗ്ഗീസ് അടച്ചുപൂട്ടിയിരിക്കുകയാണ്. – പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.
കെ.കെ. രാഗേഷ് എസ് എഫ് ഐയുടെ അഖിലേന്ത്യാ നേതാവായിരുന്ന സമയത്ത് വിദ്യാഭ്യാസരംഗത്തെ നെറികേടുകള്‍ക്കെതിരെ ശക്തമായി സമരം ചെയ്ത ആളാണ്. സ്വാശ്രയകോളെജുകള്‍ക്കെതിരെ, വിദ്യാഭ്യാസ കച്ചവടത്തിനെതിരെ തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ പ്രതികരിച്ച നേതാവാണ്. ഇപ്പോള്‍ പാര്‍ട്ടിയിലെത്തിയപ്പോള്‍ താന്‍ സമരം ചെയ്തത് എന്തിനായിരുന്നു എന്ന് രാഗേഷ് മറന്നുപോയിരിക്കുന്നു. സ്വന്തം ഭാര്യയുടെ കാര്യത്തില്‍ എല്ലാ വഴിവിട്ട കാര്യങ്ങളും ചെയ്തുകൊടുത്തത് രാഗേഷാണ്. – പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.
ഒരു അപ്പകഷ്ണത്തിന് വേണ്ടിയുള്ള രണ്ട് പേരുടെ പോരാണിതെന്നും അല്ലാതെ ഗവര്‍ണര്‍- സര്‍ക്കാര്‍ പോരൊന്നുമല്ല ഇതെന്നുമാണ് പ്രിയാ വര്‍ഗ്ഗീസ് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. ഇതിനിടയില്‍ ചില വിവരക്കേടുകളും പ്രിയാ വര്‍ഗ്ഗീസ് പറയുന്നു. എന്നാല്‍ ന്യായീകരിക്കും തോറും കൂടുതല്‍ കൂടുതല്‍ പ്രതിക്കൂട്ടിലാവുകയാണ് പ്രിയാ വര്‍ഗ്ഗീസ്. – പ്രഫുല്‍ കൃഷ്ണന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: