മുംബൈ: ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികളെ തുറന്നുകാണിക്കുന്നതോടൊപ്പം കോവിഡിനെതിരെ വാക്സിന് വികസിപ്പിച്ച ഇന്ത്യയുടെ മുന്നേറ്റവും പ്രമേയമാക്കുന്ന വാക്സിന് വാര് എന്ന വിവാദ ചിത്രവുമായി വിവേക് അഗ്നി ഹോത്രി എത്തുന്നു. കശ്മീര്‍ ഫയല്‍സിലൂടെ ഇസ്ലാമിക തീവ്രവാദത്തെ തുറന്നുകാട്ടിയ വിവേക് അഗ്നി ഹോത്രി ഇന്ത്യയെ തകര്‍ക്കുന്ന ശക്തികള്‍ എങ്ങിനെ കോവിഡിനെ പോലും ദുരുപയോഗം ചെയ്തുവെന്നത് തുറന്ന് കാണിക്കുന്നു.
വാക്സിന് വികസിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് കോവിഡ് ഭീതിയുടെ നാളുകളില്‍ നടന്ന പ്രചാരണം ഇന്ത്യയ്ക്കെതിരെ നടന്ന ബയോ വാറിന്റെ (ജൈവ യുദ്ധം) ഭാഗമായിരുന്നുവെന്ന് വിവേക് അഗ്നിഹോത്രി പറയുന്നു. ഇന്ത്യ പല കഷണങ്ങളായി മുറിക്കാന്‍ ശ്രമിക്കുന്ന തുക്ഡെ തുക്ഡെ സംഘം എങ്ങിനെ കോവിനെ ഉപയോഗിച്ചുവെന്നതും ചിത്രത്തില്‍ കാണാം. സുദീര്‍ഘമായ ഗവേഷണത്തിന്റെ ഫലമാണ് ഈ സിനിമ എന്ന് വിവേക് അഗ്നിഹോത്രി പറയുന്നു.
സാമ്പത്തിക നേട്ടത്തിനായി ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഗൂഢശക്തികളെ വാക്സിന് വാര് വെളിച്ചത്തേക്ക് കൊണ്ടുവരും. അതേ സമയം പ്രതിസന്ധികളേയും വിമര്‍ശനങ്ങളേയും അതിജീവിച്ച് എങ്ങിനെ വാക്സിന് വികസിപ്പിച്ചു എന്ന ശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരും കൈകോര്‍ത്ത് നേടിയ മഹാവിജയവും കാണികളെ ത്രസിപ്പിക്കും. 2023 ആഗസ്ത് 15ന് ചിത്രം തിയറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: