ന്യൂദല്‍ഹി: ഭീകരവാദ ധനസഹായം ചെറുക്കുന്നത് സംബന്ധിച്ച് ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ താജ് പാലസില്‍ നടക്കുന്ന മൂന്നാമത് ‘ഭീകരതയ്ക്ക് പണമില്ല’ മന്ത്രിതല സമ്മേളനത്തില്‍ (എന്‍എംഎഫ്ടി) നവംബര്‍ 18ന് രാവിലെ 9:30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗം നടത്തും.
നവംബര്‍ 1819 തീയതികളില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനം ഭീകരവാദ ധനസഹായം ചെറുക്കുന്നത് സംബന്ധിച്ച നിലവിലെ അന്താരാഷ്ട്ര ഭരണക്രമത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചും ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്കും സംഘടനകള്‍ക്കും സവിശേഷമായ ഒരു വേദി വാഗ്ദാനം ചെയ്യും.
2018 ഏപ്രിലില്‍ പാരീസിലും 2019 നവംബറില്‍ മെല്‍ബണിലും നടന്ന മുമ്പത്തെ രണ്ട് സമ്മേളനങ്ങളുടെ നേട്ടങ്ങളും പഠനങ്ങളും വിലയിരുത്തും. ഒപ്പം ഭീകര വാദികള്‍ക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്നതിലെ ആഗോള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കുകയും ചെയ്യും. മന്ത്രിമാര്‍, ബഹുമുഖ സംഘടനാ മേധാവികള്‍, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ ലോകത്തെമ്പാടും നിന്നുള്ള 450 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
‘ഭീകരവാദത്തിലും ഭീകരവാദ ധനസഹായത്തിലുമുള്ള ആഗോള പ്രവണതകള്‍’, ‘ഭീകരവാദത്തിനായുള്ള ഔപചാരികവും അനൗപചാരികവുമായ ഫണ്ടുകളുടെ ഉപയോഗം’, ‘നൂതന സാങ്കേതിക വിദ്യകളും ഭീകരവാദ ധനസഹായവും, ഭീകരവാദ ധനസഹായം ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണത്തിലെ വെല്ലുവിളികള്‍ ‘ എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാകും സമ്മേളനത്തിലെ ചര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: