പി.ജെ. ചെറിയാന്റെ മിശിഹാചരിത്രം നാടകത്തിലെ യേശുവായി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നാടകാചാര്യന് കൊച്ചിന് ആന്റണി സിനിമാ സംവിധായകനായി അരങ്ങേറുന്നു. വൈറല്‍ 2020 എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ചിത്രീകരണം തലയോലപ്പറമ്പ്, നെടുങ്കണ്ടം, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. സ്റ്റുഡിയോ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ഈ ചിത്രം ഉടന്‍ തിയേറ്ററിലെത്തും.
ശാസ്ത്രം വളര്‍ന്ന ഈ കാലഘട്ടത്തില്‍ മാവേലി സിദ്ധാന്തം അനുസരിച്ച് ജീവിക്കുകയും, അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന ഗോപിക എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. കൊച്ചിന് ആന്റണി വര്‍ഷങ്ങള്‍ കൊണ്ട് തയ്യാറാക്കിയ തിരക്കഥ പുതുമയുള്ളതും, സന്ദേശങ്ങള്‍ നിറഞ്ഞതുമാണ്. വീണ്ടുമൊരു മാവേലിയുഗം വരണമെന്ന് വാദിക്കുകയാണീ ചിത്രം.
കേരള, തമിഴ്നാട് ബോര്ഡറില് നിന്ന് ലോ കോളേജില്‍ പഠിക്കാനായി ഗോപിക എത്തുന്നു. തുടര്‍ന്ന് നടക്കുന്ന സഭവ വികാസങ്ങളാണ് സിനിമ്യയുടെ ഇതിവൃത്തം. മട്ടാഞ്ചേരി എംഎല്‍എ മാക്സി നൂറ്റൊന്ന് വയസ്സുള്ള കാട്ടു മൂപ്പനായി ഈ ചിത്രത്തില്‍ വേഷമിടുന്നു എന്നത് ഒരു പ്രത്യേകതയാണ്. അരൂര്‍ എംഎല്‍എ ദലീമ ഒരു ഗാനം ആലപിക്കുന്നുമുണ്ട്.
വിക്ടോറിയ ഫിലിംസിനു വേണ്ടി സ്റ്റാന്‍ലി നിര്‍മ്മിക്കുന്നു. ക്യാമറ- സന്തോഷ്, ജയന്, ഗാനങ്ങള്‍- ആല്‍ബര്‍ട്ട് ആന്റണി, മണി,മേക്കപ്പ്- പുനലൂര്‍ രവി, പി.ആര്.ഒ- അയ്മനം സാജന് ഇടവേള ബാബു,ചേര്‍ത്തല ജയന്, പക്ഷാണം ഷാജി, റിസബാബ, മാക്സി (എം.എല്‍.എ ) നാരായണന്‍കുട്ടി ,റസാഖ്, കൊച്ചിന് ആന്റണി, ടെസ് നിഖാന്‍, നീനാ കുറുപ്പ് , അംബികാ മോഹന്‍, രേഷ്മ, വിദ്യാ ശ്രീ, സോണിയ ,ജോര്‍ജ് കണക്കാശ്ശേരി എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: