തിരുവനന്തപുരം: കാവിവൽക്കരണത്തെ തടയാൻ ഗവർണ്ണറെ പ്രതിരോധിക്കാനിറങ്ങുന്നതിന് മുൻപ് യുജിസി നിയമം ബാധകമാക്കുന്നതിനെ കുറിച്ചും കൂടി സിപിഎം ജനറൽ. സെക്രട്ടറി അഭിപ്രായം പറയണമെന്ന് ബിജെപി വൈസ് പ്രസിഡൻ്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ. പ്രതിഷേധം ജനാധിപത്യ സ്വാതന്ത്ര്യമാണ്. പക്ഷെ പ്രതിഷേധത്തിൽ സത്യസന്ധത ഉണ്ടാകണം. കേരളത്തിലെ ഏത് യൂണിവേഴ്സിറ്റിയിലാണ് കാവിവൽക്കരണത്തിന് ഗവർണ്ണർ ശ്രമിച്ചിട്ടുള്ളത്. യുജിസി നിയമം ബാധകമാക്കണമെന്ന് സുപ്രീം കോടതിയാണ് പറഞ്ഞത്. ഇതിനെ പറ്റി ഒരക്ഷരം സിപിഎം പ്രതിഷേധത്തിൽ ആരും മിണ്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്നലത്തെ ഹൈക്കോടതി വിധിയോടെ സിപിഎം പ്രതിഷേധത്തിന്റെ തീ അണഞ്ഞ് പോയി. ഉത്തരാഖാണ്ഡിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജസ്റ്റീസുമരായ എം.ആർ. ഷയും എം.എം.സുവേദഷും പറഞ്ഞ വിധിന്യായത്തിൽ പറഞ്ഞിട്ടുള്ളത് appointment of Vice Chancellor has to be made out of a panel of names recommend by search Committee. എന്നാണ്. ഇതിൽ എവിടെ കാവിവൽക്കരണം. രാജ്ഭവന്റെ മുൻപിൽ പത്ത് ലക്ഷം പേരെ സിപിഎം കൊണ്ടുവന്ന് പ്രതിഷേധിച്ചാലും യുജിസി നിയമത്തിൽ ഒരു വിട്ടുവീഴ്ചക്കും ഗവർണ്ണർ തയ്യാറാകില്ല.
കാവിവൽക്കരണമല്ല ചുവപ്പ് വൽക്കരണമാണ് യൂണിവേഴ്സിറ്റികളിൽ നടക്കുന്നത്. ഇതും അനുവദിക്കാൻ കഴിയില്ല. കാവിവൽക്കരണമെന്ന പുകമറ സൃഷ്ടിച്ച് ചുവപ്പ് വൽക്കരണം നടത്താനാണ് സിപിഎം ശ്രമിക്കുന്നത്. കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്നു എന്ന് പറയുമ്പോൾ തന്നെ ഇന്ത്യയിലെ മികച്ച ആദ്യത്തെ പത്ത് യൂണിവേഴ്സിറ്റികളിൽ കേരളത്തിൽ ഒന്നു പോലുമില്ലന്ന യാഥാർത്ഥ്യം തിരിച്ചറിയണം. ഒരു വർഷത്തിൽ ഒന്നര ലക്ഷം കുട്ടികളാണ് കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നത്.
രജ്ഭവൻവളയാം, ഗവർണ്ണറെ ചീത്തവിളിക്കാം കാവിവൽക്കരണമെന്ന് പറഞ്ഞ് സംഘ പരിവാറിനെതിരെ പരിഹസിക്കാം. പക്ഷെ ഇത് കൊണ്ടൊന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം നന്നാകില്ലന്ന വസ്തുത ഇടതുപക്ഷ ഭരണക്കാർ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ആദ്യം യുജിസി നിയമങ്ങൾ നടപ്പാക്കു എന്നിട്ടാകാം കാവിവൽക്കരണത്തിനെതിരെയുള്ള യുദ്ധമെന്നും അഡ്വ. ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: