തിരുവനന്തപുരം. മേയറുടെ കത്ത് വിവാദത്തില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ ഒന്നര വര്‍ഷത്തിനിടെ മൂന്ന് സുപ്രധാന ഫയലുകള്‍ കാണാതായത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചു. കെട്ടിട നമ്പര്‍ വിഭാഗത്തിലെ 2 ഫയലുകളും മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ പരിധിയില്‍ വരുന്ന ഫയലുമാണ് കാണാതായത്. കോര്‍പറേഷനില്‍ വലിയ അഴിമതിയാണ് കെട്ടിട നമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് നടന്നതെന്ന ആരോപണമുയര്‍ന്നിരുന്നു.
കോര്‍പറേഷന്‍ മ്യൂസിയം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. വിഷയം രഹസ്യമായി കൈകാര്യം ചെയ്യുകയാണ്. കോര്‍പറേഷനില്‍ ഒരു വര്‍ഷം കുറഞ്ഞത് 20 ഫയലുകള്‍ അപ്രത്യക്ഷമാകുകയോ അലക്ഷ്യമായി കൈകാര്യം ചെയ്യുകയോ ഉണ്ടെന്നു പരാതിയുണ്ട്. എന്നാല്‍ പോലീസ് അറിയാതെ ആഭ്യന്തര അന്വേഷണം നടത്തി ഒതുക്കുകയാണ് പതിവ്.
വിജിലന്‍സ് അന്വേഷണം വരുമെന്ന ഘട്ടത്തിലാണ് ഫയലുകള്‍ കാണാതാകുന്നത്. കരാറുകാരുടെ ബില്ലുകള്‍ പാസാക്കുന്ന ഘട്ടത്തിലും ഫയലുകള്‍ മുക്കാറുണ്ട്. 11 സോണല്‍ ഓഫിസുകളുടെയും 25 സര്‍ക്കിള്‍ ഓഫിസുകളുടെയു ഫയലുകള്‍ കോര്‍പറേഷന്‍ ആസ്ഥാനത്താണ് കൈകാര്യം ചെയ്യുന്നത്. ഇവിടെ എത്തിക്കേണ്ട ഫയലുകള്‍ സോണല്‍ സര്‍ക്കിള്‍ ഓഫിസുകളിലേക്ക് മാറ്റുകയാണ് പതിവ്. മാസങ്ങള്‍ക്ക് ശേഷം ചിലത് തിരിച്ചെത്തും. ചിലത് കാണാതാകും. ഫയലുകള്‍ സംബന്ധിച്ച് വ്യാപക പരാതിയാണ് ഭിക്കുന്നത്. 3000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങളുടെ നിര്‍മാണം സംബന്ധിച്ച ഫയലുകള്‍ ഓണ്‍ലൈന്‍ ആക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: