മെല്‍ബണ്‍: സ്റ്റോക്സിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്പിച്ച് ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് കിരീടം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ഉയര്‍ത്തിയ 138 റണ്‍സ് എന്ന വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 19 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു.
വീണ്ടും ലോകകപ്പ് നേടാമെന്ന ബാബറിന്റെയും സംഘത്തിന്റെയും മോഹം പൊലിഞ്ഞു. ഇംഗ്ലണ്ടിന്റെ രണ്ടാം ലോകകപ്പ് കിരീടമാണിത്.
പാക് ബാറ്റിംഗ് നിരയെ തകര്‍ത്ത് മൂന്ന് വിക്കറ്റെടുത്ത സാം കറനാണ് പാകിസ്ഥാനെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തുന്നതില്‍ നിന്നും തടഞ്ഞത്. 20 പന്തില്‍ നിന്നും 23 റണ്‍സെടുത്ത ബ്രൂക്ക്സ് ഇംഗ്ലണ്ടിന് വേണ്ടി തള്ങി. നാലാം വിക്കറ്റില്‍ സ്റ്റോക്ക്സും ഹാരി ബ്രൂക്ക്സും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: