ചെന്നൈ : കോയമ്പത്തൂര്‍ കാര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ വ്യാപക തെരച്ചിലുമായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ). സംസ്ഥാനത്തെ 45 ഇടങ്ങളിലാണ് രാവിലെ പരിശോധന നടക്കുന്നത്. കോയമ്പത്തൂര്‍ നഗരത്തില്‍മാത്രം 21 സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നത്.
കാര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ എന്‍ഐഎ സംഘം തെരച്ചിലിനായി എത്തുകയായിരുന്നു. ചെന്നൈയില്‍ അഞ്ചിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബിനും അറസ്റ്റിലായവര്‍ക്കും ഭീകര സംഘടനകളുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായവര്‍ വിവിധ സ്ഥലങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു. എന്നാല്‍ വേണ്ടത്ര പരിശീലനം ലഭിക്കാത്തതിനാല്‍ പദ്ധതി നടപ്പായില്ല. മരിച്ച മുബിനാണ് കോയമ്പത്തൂര്‍ സ്ഫോടനത്തിന് പദ്ധതിയിട്ടത്. അറസ്റ്റിലായവരുടെയും മുബിന്റേയും വീട്ടില്‍ നടത്തിയ തെരച്ചിലില്‍ സ്ഫോടക വസ്തുക്കളും ഇതുമായി ബന്ധപ്പെട്ട വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ തമിഴ്നാട്ടില്‍ വ്യാപകമായി മിന്നല്‍ പരിശോധന നടത്തുന്നത്.
ഒക്ടോബര്‍ 23ന് പുലര്‍ച്ചെ നാലിന് കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറില്‍ രണ്ടു ചെറിയ സ്ഫോടനങ്ങളും ഒരു വന്‍ സ്ഫോടനവും നടന്നിരുന്നു. സ്ഫോടനത്തില്‍ മരിച്ച മുബിന് രാജ്യാന്തര ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്ന സംശയമാണ് ഇതിനു പിന്നിലെ ഐഎസ് ബന്ധം പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ആവശ്യപ്പെടുകയും കേന്ദം ഇത് അംഗീകരിക്കുകയുമായിരുന്നു. തമിഴ്നാട് പോലീസും ഇതോടൊപ്പം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: