ന്യൂദല്‍ഹി: ഏകദിന സന്ദര്‍ശനത്തിന് ദുബായ്യിലെത്തിയ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ യുഎഇ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹമന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നവ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹവുമായി പങ്കുവച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകളും സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്, സെമികണ്ടക്ടര്‍ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി. ആധുനിക ഇന്ത്യ ഇന്ന് ലോകത്തിന് മുന്നില്‍ വളര്‍ച്ചയുടെയും വികസനത്തിന്റെയും മാതൃകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ വളര്‍ച്ചയുടെ ഉച്ചസ്ഥായിയിലാണ്. വരാനിരിക്കുന്ന 25 വര്‍ഷത്തെ അമൃതകാലത്ത് ഇന്ത്യ ഒട്ടേറെ മുന്നോട്ടുപോകും. അത് വികസനയാത്രയിലെ സ്വാഭാവികമായ നാഴികക്കല്ലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശ്വസദ്ഭാവന സംഘടിപ്പിച്ച സാംസ്കാരികസമ്മേളനത്തിലും രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്തു. മോദി അറ്റ് 20 – ഡ്രീംസ് മീറ്റ് ഡെലിവറി, ഹാര്‍ട്ട്ഫെല്‍റ്റ് – ദ ലെഗസി ഓഫ് ഫെയ്ത്ത് എന്നീ രണ്ടു ഗ്രന്ഥങ്ങളുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. യുഎഇ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം ഉത്തര്‍പ്രദേശ് കൗണ്‍സില്‍ സംഘടിപ്പിച്ച ദീപോത്സവ് 2022ലും അദ്ദേഹം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: