തിരുവനന്തപുരം: ദല്‍ഹിയിലെ ബിജെപി കേരള സെല്‍ സംഘടിപ്പിക്കുന്ന ആര്‍ഷ ഭാരത സമ്മേളനം നവംബര്‍ 13ന് നടക്കും. ആര്‍ഷഭാരത സമ്മേളനത്തിന്റെ ഉല്‍ഘാടനം ആനന്ദബോസ് ഐഎഎസ് നിര്‍വഹിക്കും. മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സംവിധായകനും ദേശീയതയുടെ മുഖവുമായി ഹരിഹരനെ ചടങ്ങില്‍ ആദരിക്കും. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി ചടങ്ങില്‍ പങ്കെടുക്കും. ദല്‍ഹിയിലെ മുതിര്‍ന്ന ബിജെപി നേതാക്കളും ചടങ്ങിനെത്തും. ഭാരത സംസ്ക്കാരത്തെ ഉള്‍കൊള്ളുന്ന, ദേശീയതയെ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന എല്ലാ സംഘടനകളും പ്രവര്‍ത്തകരും ചടങ്ങിന്റെ ഭാഗമാകണമെന്ന് ദല്‍ഹിയിലെ ബിജെപി ഘടകം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: