തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ അടക്കം സിപിഎം നേതാക്കളുടെ തട്ടിപ്പ് പുറത്തുവന്നതോടെ തടിയൂരാന്‍ സിപിഎമ്മിന്റേയും സര്‍ക്കാരിന്റെയും ശ്രമം. ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് നല്‍കിയത് തെറ്റാണെന്ന് സമ്മതിക്കുന്ന നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കത്തു മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു പിന്നാലെ കോര്‍പറേഷന്റെ നിയമനാധികാരം സര്‍ക്കാര്‍ റദ്ദാക്കി . കോര്‍പറേഷനിലെ താല്‍ക്കാലിക ഒഴിവുകളില്‍ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.
പാര്‍ട്ടിയുടെ തട്ടിപ്പ് സമൂഹത്തില്‍ വലിയ ചര്‍ച്ചയായതോടെയാണ് സിപിഎം ഇടപെടലില്‍ തടിയൂരാന്‍ ശ്രമം നടക്കുന്നത്. ‘സഖാവേ’ എന്ന് സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയെ അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ടായിരുന്നു. ഇതോടെ പ്രധാന തസ്തികകള്‍ മുതല്‍ താല്‍ക്കാലിക ഒഴിവുകളില്‍ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നപ്പോഴാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: