ന്യൂദല്‍ഹി: ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യ- ഇസ്രായേല്‍ തന്ത്രപരമായ പങ്കാളിത്തത്തിന് മുന്‍ഗണന നല്‍കിയതിന് ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി യെയര്‍ ലാപിഡിനും മോദി നന്ദി അറിയിച്ചു. നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വീറ്റര്‍ ഹാണ്ടിലിലൂടെയാണ് ഇത് വ്യക്തമാക്കിയത്.
മസല് ടോവ്, പ്രിയ സുഹൃത്ത് നെതന്യാഹു. നിങ്ങളുടെ പൊതു തെരഞ്ഞെടുപ്പ് വിജയത്തില്‍ സന്തോഷം. ഇന്ത്യ-ഇസ്രായേല്‍ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള നമ്മുടെ സംയുക്ത ശ്രമങ്ങള്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യ- ഇസ്രായേല്‍ തന്ത്രപരമായ പങ്കാളിത്തത്തിന് മുന്‍ഗണന നല്‍കിയതിന് യെയര്‍ ലാപിഡിന് നന്ദി. നമ്മുടെ ജനങ്ങളുടെ പരസ്പര പ്രയോജനത്തിനായി ഫലപ്രദമായ ആശയ വിനിമയം തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും അദേഹം ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: