ന്യൂദല്‍ഹി: പ്രൈമറി, അപ്പര്‍ പ്രൈമറി, ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ രാജ്യത്താകമാനം സ്കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്. 2020-21ല്‍ പ്രവേശനം നേടിയത് 25.38 കോടി വിദ്യാര്‍ത്ഥി കളായിരുന്നുവെങ്കില്‍ 2021-22ല്‍ അത് 25.57 കോടിയായി ഉയര്‍ന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യയിലെ സ്കൂള്‍ വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന 2021-22ലെ യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ പ്ലസ് (യുഡിഐഎസ്ഇ+) റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.
ഹയര്‍ സെക്കന്‍ഡറിയിലെ മൊത്തം പ്രവേശനം 2020-21 ലെ 53.8%ല്‍ നിന്ന് 2021-22 ല്‍ 57.6% ആയി ഉയര്‍ന്നു. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് 21.91 ലക്ഷം ആയിരുന്നത് 22.67 ലക്ഷമായും ഉയര്‍ന്നു. 95.07 ലക്ഷം അധ്യാപകരാണുള്ളത്. ഇതില്‍ 51 ശതമാനത്തിലധികം അധ്യാപികമാരാണ്. 2021-22 ല്‍, വിദ്യാര്‍ത്ഥി അധ്യാപക അനുപാതം െ്രെപമറിക്ക് 26, അപ്പര്‍ െ്രെപമറിക്ക് 19, സെക്കന്‍ഡറിക്ക് 18, ഹയര്‍ സെക്കന്‍ഡറിക്ക് 27 എന്നിങ്ങനെയാണ്. 2021-22ല്‍ 12.29 കോടിയില്‍ അധികം പെണ്‍കുട്ടികള്‍ െ്രെപമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള ക്ലാസ്സുകളില്‍ ചേര്‍ന്നു. 202021ലെ പെണ്‍കുട്ടികളുടെ എന്റോള്‍മെന്റുമായി താരതമ്യം ചെയ്യുമ്പോള്‍ 8.19 ലക്ഷത്തിന്റെ വര്‍ധനയുണ്ട്.
െ്രെപമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസ്സുകളില്‍ ചേര്‍ന്ന പട്ടികജാതി വിദ്യാര്‍ത്ഥികളുടെ എണ്ണം 202021ലെ 4.78 കോടിയില്‍ നിന്ന് 202122ല്‍ 4.83 കോടിയായി ഉയര്‍ന്നു. മൊത്തം പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ 202021ലെ 2.49 കോടിയില്‍ നിന്ന് 2.51 കോടിയായും മറ്റ് പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ 11.35 കോടിയില്‍ നിന്ന് 11.49 കോടിയായും ഉയര്‍ന്നു.
2020-21 ലെ 15.09 ലക്ഷത്തില്‍ നിന്ന് 202122ല്‍ ആകെ സ്കൂളുകളുടെ എണ്ണം 14.89 ലക്ഷമായി കുറഞ്ഞു. ചില സ്വകാര്യ സ്കൂളുകളും മാനേജ്മെന്റ് സ്കൂളുകളും അടച്ചുപൂട്ടിയതും വിവിധ സംസ്ഥാനങ്ങള്‍ സ്കൂളുകള്‍ ഗ്രൂപ്പിങ്, ക്ലസ്റ്ററിങ്ങ് ചെയ്യുന്നതുമാണ് മൊത്തം സ്കൂളുകളിലെ എണ്ണത്തിലെ കുറവിന് കാരണം. 2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട സംരംഭങ്ങളുമായി സംയോജിപ്പിക്കാന്‍, പ്രധാന സൂചകങ്ങളായ ഡിജിറ്റല്‍ ലൈബ്രറി, സ്കൂള്‍ ലൈബ്രറിയില്‍ ലഭ്യമായ പുസ്തകങ്ങളുടെ എണ്ണം എന്നിവ സംബന്ധിച്ച അധിക വിവരങ്ങളും യുഡിഐഎസ്ഇ+ 2021-22 ല്‍ ആദ്യമായി ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: