തിരുവനന്തപുരം:തനിക്ക് കേരളശ്രീ പുരസ്കാരം നല്‍കിയതില്‍ അതൃപ്തി പ്രകടപ്പിച്ച് എം.പി. പരമേശ്വരന്. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ വിവിധ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്ക് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
“പിണറായിയുടെ വികസനസങ്കല്പം തെറ്റാണ്. അര്‍ത്ഥമില്ലാത്ത പദ്ധതിയാണ് കെ റെയില്‍. എന്നിട്ടും അര്‍ത്ഥമില്ലാത്ത വികസനസങ്കല്പമാണെന്ന് ബോധ്യമാവുന്നില്ല. “- എം.പി. പരമേശ്വരന് പറഞ്ഞു. ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ വേദനയില്ലെന്നും കട്ടിലില്‍ നിന്നും വീണതുപോലെയേ ഉള്ളൂവെന്നും പരമേശ്വരന് പറഞ്ഞു.
ആണവ ശാസ്ത്രജ്ഞൻ (Nuclear Scientist), ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയപ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണു് എം.പി. പരമേശ്വരൻ. പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്. കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017-ൽ അദ്ദേഹത്തിന് ലഭിച്ചു
തൃശൂർ ജില്ലയിലെ കിരാലൂർ ഗ്രാമത്തിൽ 1935 ജനുവരി18-ന് ജനനം.അച്ഛൻ മടങ്ങർളി പരമേശ്വരൻ നമ്പൂതിരി, അമ്മ മാടമ്പ് സാവിത്രി അന്തർജ്ജനം. 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു.1975മുതൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവർത്തകനായി. ഇടതുപക്ഷ സഹയാത്രികനായിരുന്ന ഇദ്ദേഹം നാലാം ലോക സിദ്ധാന്ത വിവാദവുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ടു. എ.കെ.ജി.യുടെ ജീവിതത്തെ ആസ്പദമാക്കി ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ഡോക്കുമെന്ററിയിൽ ഇ.എം.എസിന്റെ കഥാപാത്രമായി അഭിനയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: