മലപ്പുറം: സ്വര്‍ണ്ണമിശ്രിത ക്യാപ്സൂള്‍ വിഴുങ്ങി കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചയാളെ പിടികൂടി. കസ്റ്റംസുകാരുടെ കണ്ണുവെട്ടിച്ച് കടന്ന പയ്യോളി സ്വദേശി റസാഖിനെ(52) പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.
ഇയാള്‍ വിഴുങ്ങിയ സ്വര്‍ണ്ണമിശ്രിത ക്യാപ്സൂളുകള്‍ക്ക് ഏകദേശം 42 ലക്ഷത്തോളം വില വരും. ബുധനാഴ്ച രാവിലെയുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് റസാഖ് കരിപ്പൂര്‍ വിമാനത്തില്‍ ഇറങ്ങിയത്.
റസാഖിന്റെ വയറ്റില്‍ കിടക്കുന്ന ക്യാപ്സൂള്‍ സ്വര്‍ണ്ണം കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങി കാറില്‍ കയറി പോകുന്നതിനിടയില്‍ സീറോ പോയിന്റില്‍ വെച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മലപ്പൂറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് പിടകൂടിയത്. സ്വര്‍ണ്ണക്കടത്ത് നിഷേധിച്ച റസാഖിനെ പിന്നീട് എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വയറ്റിലെ സ്വര്ണ്ണമിശ്രിതമുള്ള ക്യാപ്സൂള്‍ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: