മെല്‍ബണ്‍: ട്വന്റി ട്വന്റി ലോകകപ്പില്‍ സെമി ബര്‍ത്തുറപ്പിക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും നാളെ ഇറങ്ങുകയാണ്. മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം ഗ്രൂപ്പില്‍ നിലവില്‍ ഒന്നാമത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് വീതം ജയവുമായി ഇന്ത്യയും ബംഗ്ലാദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിവാണ്. റണ്‍റേറ്റില്‍ ഇന്ത്യയാണ് മുന്നില്‍. നാളെ ഇന്ത്യയെ അട്ടിമറിച്ചാല്‍ ബംഗ്ലാദേശിന് സെമി സാധ്യതകള്‍ നിലനിര്‍ത്താം. ഇപ്പോഴിതാ, ബംഗ്ലാദേശ് നായകന് ഷാകിബ് അല്‍ ഹസന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ വൈറലാകുന്നത്. ഇരു ടീമിനും സെമി ബര്‍ത്ത് ഉറപ്പാക്കാനുള്ള പോരാട്ടത്തില്‍ സമ്മര്‍ദ്ദമേതുമില്ലാതെയാണ് ബംഗ്ലാദേശ് ഇന്ത്യയെ നേരിടാനൊരുങ്ങുന്നതെന്ന് ഷാകിബ് അല്‍ ഹസന് പറയുന്നു.
‘ഞങ്ങളിവിടെ വന്നിരിക്കുന്നത് ലോകകപ്പ് നേടാനല്ല. ഇന്ത്യ അത് നേടാന്‍ വേണ്ടി തന്നെയാണ് ഇവിടെ എത്തിയിരിക്കുന്നത്. ബംഗ്ലാദേശ് ഇന്ത്യയെ തോല്പിക്കുകയാണെങ്കില് അത് അവര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുക. എല്ലാ മത്സരങ്ങളും ഞങ്ങള്‍ക്ക് പ്രധാനമാണ്, ഒരേ സമീപനത്തോടെ കളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു എതിര്‍പ്പിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ പദ്ധതികളില്‍ ഉറച്ചുനില്ക്കാന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കളിക്കാരുടെ സ്െ്രെടക്ക് റേറ്റിനെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയില്ലെന്നും ഹസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: