അഹമ്മഗാബാദ്: പ്രധാനമന്ത്രി ഇന്നും നാളെയുമായി ഗുജറാത്തും രാജസ്ഥാനും സന്ദര്‍ശിക്കും.പ്രതിരോധമേഖലയില്‍ സ്വയംപര്യാപ്തത വര്‍ധിപ്പിക്കുന്നതിന്, വഡോദരയില്‍ സി295 വിമാനനിര്‍മാണകേന്ദ്രത്തിനു പ്രധാനമന്ത്രി തറക്കല്ലിടും.ഇതു സ്വകാര്യമേഖലയില്‍ രാജ്യത്തെ ആദ്യ വിമാനനിര്‍മാണകേന്ദ്രമാകും.ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും സ്പെയിനിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസും സഹകരിച്ച് ഇന്ത്യന്‍ വ്യോമസേനയ്ക്കായി 40 സി295 വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് ഈ സൗകര്യം ഉപയോഗപ്പെടുത്തും. പ്രതിരോധമേഖലയില്‍ സ്വയംപര്യാപ്തത വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പായിരിക്കും ഈ സംവിധാനം. മാത്രമല്ല, ഈ മേഖലയില്‍ സ്വകാര്യകമ്പനികള്‍ക്കു സാധ്യതകള്‍ തുറന്നുകൊടുക്കുന്നതിനും ഇതു സഹായിക്കും. സ്വയംപര്യാപ്ത ഇന്ത്യക്കു കീഴിലുള്ള ബഹിരാകാശ വ്യവസായത്തിലെ സാങ്കേതികനിര്മാണ നേട്ടങ്ങള്‍ വെളിപ്പെടുത്തുന്ന പ്രദര്‍ശനകേന്ദ്രവും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
മേഖലയിലെ ജലവിതരണം വര്‍ധിപ്പിക്കാന്‍ ബനാസ്കാണ്ഠയിലെ ഥരാദില്‍ 8000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്കു തുടക്കംകുറിക്കും.പഞ്ച്മഹാലിലെ ജംബുഘോഡയില്‍ വികസനപദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. അഹമ്മദാബാദിലെ അസാര്‍വയില്‍ 2900 കോടി രൂപയുടെ റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി സമര്‍പ്പിക്കും
കേവഡിയയില്‍ നടക്കുന്ന രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.’ആരംഭ് 4.0’ന്റെ സമാപനത്തില്‍ 97ാമത് കോമണ്‍ ഫൗണ്ടേഷന് കോഴ്സിന്റെ ഓഫീസര്‍ ട്രെയിനികളെ പ്രധാനമന്ത്രി അഭിസംബോധനചെയ്യും.കേവഡിയയിലെ രണ്ടു പുതിയ വിനോദസഞ്ചാരകേന്ദ്രങ്ങളായ മെയ്സ് ഉദ്യാനവും മിയാവാക്കി വനവും പ്രധാനമന്ത്രി സമര്‍പ്പിക്കും
രാജസ്ഥാനില്‍, വാഴ്ത്തപ്പെടാത്ത ഗിരിവര്‍ഗധീരരുടെയും സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെയും ത്യാഗങ്ങള്‍ക്കു ശ്രദ്ധാഞ്ജലിയര്‍പ്പിക്കുന്ന പൊതുപരിപാടിയായ ‘മാന്‍ഗഢ് ധാം കി ഗൗരവ് ഗാഥ’യില്‍ പ്രധാനമന്ത്രി പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: