ചെന്നൈ : കോയമ്പത്തൂര്‍ സ്ഫോടനം കൂടാതെ വിവിധ സ്ഥലങ്ങളില്‍ ആക്രമണതിന് അറസ്റ്റിലായ സംഘം പദ്ധതിയിട്ടിരുന്നതായി കണ്ടെത്തല്‍. സ്ഫോടനത്തിനായി വേണ്ടത്ര സാങ്കേതിക പരിശീലനം ലഭിക്കാത്തതിനാലാണ് വ്യാപക ആക്രമണത്തിന് മുതിരാതിരുന്നത്. സ്ഫോടനം ലക്ഷ്യമിട്ട് അക്രമി സംഘം പല സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങള്‍ക്കാണ് ആദ്യം ലക്ഷ്യമിട്ടത്. ഇതിനായി ആക്രമണം നടന്ന സംഗമേശ്വര്‍ ക്ഷേത്രം, മുണ്ടി വിനായകര്‍ ക്ഷേത്രം, കോന്നിയമ്മന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇവര്‍ സന്ദര്‍ശിക്കുകയും ചുറ്റുപാടുകള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതോടെ കോയമ്പത്തൂരിലേത് ചാവേര്‍ ആക്രമണം തന്നെയെന്ന വിലിരുത്തലിലേക്ക് അന്വേഷണ സംഘം എത്തിയിരിക്കുകയാണ്.
ജമേഷ മുബീനെ കൂടാതെ ചാവേര്‍ ആക്രമണത്തിന് സഹായികളായി മുഹമ്മദ് അസ്ഹറുദ്ദീന്, അസ്ഹര്‍ ഖാന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഗാന്ധി പാര്‍ക്കിലെ ഏജന്‍സിയില്‍ നിന്നുമാണ് സ്ഫോടനത്തിനുള്ള എല്‍പിജി സിലിണ്ടറുകള്‍ വാങ്ങിയത്. ഒപ്പം ലോറി പേട്ടയിലെ പഴയ മാര്‍ക്കറ്റിലുള്ള കടയില്‍ നിന്ന് മുള്ളാണികളും സ്ഫോടകവസ്തുക്കളും മറ്റും നിറയ്ക്കാന്‍ മൂന്ന് സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങി.
ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെങ്കിലും മുബീന് കാര്‍ ബോംബ് സ്ഫോടനം നടത്തുന്നതിനുള്ള പരിശീലനം കിട്ടിയിരുന്നില്ല. സംഗമേശ്വര ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താനുള്ള തീരുമാനം മുബീന് ഒറ്റയ്ക്കെടുത്തതായിരുന്നു. അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേര് അന്വേഷണ സംഘത്തിന്റ കസ്റ്റഡിയിലാണ്. ഫോറന്‍സിക്, സൈബര്‍ ഫോറന്‍സിക് പരിശോധനാഫലങ്ങള്‍ വന്നശേഷം തീരുമാനങ്ങള്‍ കൈക്കൊള്ളും.
അതിനിടെ സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഫിറോസ് ഇസ്മയിലിന് ഐഎസുമായി ബന്ധം ഉള്ളതായി അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ കണ്ടിട്ടുണ്ട്. കേരളത്തിലെ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടിരുന്നു എന്നും ഇസ്മയില്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഇവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. 2020 ല്‍ യുഎഇയില്‍ നിന്ന് ഐഎസ് ബന്ധം ആരോപിച്ച് തിരികെ എത്തിയ ആളാണ് ഇസ്മയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: