കോയമ്പത്തൂര്‍: തീവ്രവാദിയായ ജമേഷ മുബീന്റെ മരണത്തിനിടയാക്കിയ കാര്‍ സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം. ശ്രീലങ്കയില്‍ 250 പേരുടെ മരണത്തില്‍ കലാശിച്ച ഈസ്റ്റര്‍ ദിനത്തിലെ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസുമായി അടുത്ത ബന്ധം കോയമ്പത്തൂര്‍ കേസില്‍ പ്രതികള്‍ക്കുണ്ടെന്ന് അറിയുന്നു.
ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന സ്ഫോടനത്തില്‍ പ്രതികളായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നവരെ കാണാന്‍ കോയമ്പത്തൂര്‍ സ്ഫോനടനക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളായ ഫിറോസ് ഇസ്മയില്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരിക്കുകയാണ്.
കേസന്വേഷണം ഏറ്റെടുത്ത എന്‍ഐഎ നടത്തിയ റെയ്ഡില്‍ സ്ഫോടനത്തില്‍ മുഖ്യപ്രതിയും സ്ഫോടനത്തില്‍ കൊല്ലപ്പെടുകയും ചെയ്ത ജമേഷ മുബീന്റെ വീട്ടില്‍ നിന്നും വെടിമരുന്നുകളും ഐഎസ് അനുകൂല ലഘുലേഖകളും കണ്ടെടുത്തു.
വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന സ്ഫോടനത്തിലെ പ്രതികളായ കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് അസറുദ്ദീന്‍, റാഷിദ് അലി എന്നിവര്‍ കഴിയുന്നത്. ഇവരെ വിയ്യൂരിലെത്തി സന്ദര്‍ശിച്ചിരുന്നു എന്നാണ് കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതി ഫിറോസ് ഇസ്മയില്‍ മൊഴി നല്‍കിയിരിക്കുന്നത്. വിയ്യൂര്‍ ജയിലിലെ സന്ദര്‍ശകരുടെ ലിസ്റ്റില്‍ ഫിറോസ് ഇസ്മയിലിന്റെ പേര് കണ്ടെത്തിയിട്ടുണ്ട്.
ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ വലിയ സ്ഫോടനപരമ്പരയാണ് നടന്നത്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു സ്ഫോടനം. ചാവേര്‍ തീവ്രവാദികള്‍ സ്ഫോടനത്തില്‍ പള്ളിയും ഹോട്ടലും തകര്‍ത്തു. 250 പേരാണ് കൊല്ലപ്പെട്ടത്. ഇതിലെ മുഖ്യപ്രതിയായിരുന്നു സഹറാന്‍ ഹാഷ്മി. ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് അസറുദ്ദീനും റാഷിദ് അലിയും. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് ഇവരെ 2019ല്‍ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഫിറോസ് അലിയാകട്ടെ നേരത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ്. ഇദ്ദഹത്തെ 2020ല്‍ യുഎഇ സര്‍ക്കാര്‍ നാടുകടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: