കൊച്ചി : സാമുദായിക സംഘടനകള്‍ നടത്തിയ ഭൂമി ഇടപാടുകളില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. ഇത്തരം സംഘടനകള്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടോയെന്ന് അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കര്‍ദിനാള്‍ ഉള്‍പ്പെട്ട സഭ ഭൂമി ഇടപാട് കേസിലെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം.
സമുദായിക സംഘടനകള്‍ നടത്തിയ ഭൂമി ഇടപാടുകളില്‍ അന്വേഷണത്തിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കണം. വനം, റവന്യൂ വകുപ്പുകളെ സമിതിയില്‍ ഉള്‍പ്പെടുത്തണം. സാമുദായിക സംഘടനകള്‍ നടത്തിയ പല ഭൂമി ഇടപാടുകളും സംശയാസ്പദങ്ങളാണ്. സര്‍ക്കാര്‍ ഭൂമിയും ഇവര്‍ കൈയേറിയിട്ടുണ്ടോയെന്ന് സംശയമുണ്ട്. വിശദമായ അന്വേഷണം ആവശ്യമാണെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: