തിരുവനന്തപുരം: കെഎൻ ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ച കത്തിൽ കരുതലോടെ പ്രതികരിച്ച് ധനമന്ത്രി. ഗവർണ്ണർ കത്ത് നൽകിയത് മുഖ്യമന്ത്രിക്കെന്നും ഈ വിഷയത്തിൽ അദ്ദേഹമാണ് മറുപടി നൽകേണ്ടതെന്നും ബാലഗോപാലൻ പറഞ്ഞു. വിഷയത്തിൽ മറ്റു പ്രതികരണങ്ങൾക്കില്ലന്നും കാര്യങ്ങൾ എല്ലാവർക്കും അറിയാമല്ലോ എന്നും മന്ത്രി ചോദിച്ചു.
ഞാന്‍ കത്ത് കണ്ടിട്ടില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലാണ് കത്തിടപാട് നടന്നത്. ഗവര്‍ണറുടെ കത്തിന്റെ മെറിറ്റിലേയ്ക്ക് കടന്ന് പ്രതികരിക്കുന്നില്ല. ഞാന്‍ എല്ലാം പരസ്യമായി പറഞ്ഞ കാര്യങ്ങളാണ്.’-കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. രാജ്യത്തു തന്നെ ഇത്തരത്തിൽ ഒരു നടപടി ഗവർണ്ണറിൽ നിന്നും ഉണ്ടായി കാണില്ല.മന്ത്രി എന്ന നിലയിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധനമന്ത്രിയില്‍ ഉള്ള പ്രീതി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ധനമന്ത്രിയെ പുറത്താക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെട്ടു. ബാലഗോപാലിന്റെ ഗവര്‍ണര്‍ക്കെതിരായ പ്രസംഗമാണ് നടപടിക്കാധാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: