വെസ്റ്റ് ബാങ്ക്: പലസ്തീന്‍ അധിനിവേശപ്രദേശമായ വെസ്റ്റ് ബാങ്കിന്റെ വടക്കുള്ള നബ്ലൂസില്‍ ഇസ്രയേല്‍ സേനയ്‌ക്ക് തലവേദനയായി വളരുകയായിരുന്നു പുതിയ തീവ്രവാദ സംഘടനയായ തോക്കുധാരികളുടെ ലയണ്‍സ് ഡെന്‍ (സിംഹമട) എന്ന സംഘം. വെസ്റ്റ്ബാങ്കിലെത്തുന്ന ഇസ്രയേല്‍ സേനയെ തോക്കുകൊണ്ട് ആക്രമിക്കുക എന്നതായിരുന്നു സംഘത്തിന്റെ ഒരേ ഒരു ലക്ഷ്യം.
2022 ആഗസ്തില്‍ രൂപീകൃതമായതിന് ശേഷം തോക്കുകൊണ്ട് ഇസ്രയേല്‍ സേനയ്‌ക്കെതിരെ ഒരു വലിയ ആക്രമണ തരംഗം തന്നെ സിംഹമട സൃഷ്ടിച്ചു. നിറതോക്കുകള്‍ക്ക് മുന്‍പില്‍ നിര്‍ഭയരായ ഇസ്രയേല്‍ സേന വരെ ഞെട്ടിപ്പോയി. വാസ്തവത്തില്‍ മുന്‍പുണ്ടായിരുന്ന പല പലസ്തീന്‍ സംഘനടയിലും അംഗങ്ങളായിരുന്നവര്‍ ചേര്‍ന്നാണ് സിംഹമട രൂപീകരിച്ചത്. ഇതില്‍ പഴയ അല്‍ അഖ്സ മാര്‍ട്ടയേഴ്സ് ബ്രിഗേഡ്, പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകളില്‍ ഉണ്ടായിരുന്നവരും അംഗങ്ങളാണ്.
കഴിഞ്ഞ മാസം ഈ സംഘം ഒരു ഇസ്രയേല്‍ സൈനികനെ വെടിവെച്ച് കൊന്നിരുന്നു.മറ്റൊരു സൈനികന് വെടിയേറ്റ് ഗുരുതരമായി പരിക്ക് പറ്റി. ഇസ്രയേല്‍ സൈനികരെ വെടിവെയ്‌ക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ അപ്പപ്പോള്‍ സിംഹമടക്കാര്‍ പങ്കുവെയ്‌ക്കും. ഇത് ധാരാളം പലസ്തീന്‍ യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിച്ചു.
നബ്ലൂസിലെ ഓള്‍ഡ് സിറ്റിയിലാണ് സിംഹമടയുടെ ശക്തികേന്ദ്രം. മാത്രമല്ല, ഈ സംഘടനയില്‍ വലിപ്പച്ചെറുപ്പമില്ല, അധികാരകേന്ദ്രമില്ല എന്നതും സംഘടനയെ കൂടുതല്‍ ജനകീയമാക്കി.
മറ്റ് തീവ്രവാദ സംഘടന ഇസ്രയേല്‍ സേന ആക്രമിക്കാന്‍ വരുമ്പോള്‍ മാത്രമാണ് തിരിച്ചു ആക്രമിക്കാറുള്ളൂ. എന്നാല്‍ ലയണ്‍സ് ഡെന്‍ എന്ന സിംഹമടക്കാര്‍ അങ്ങിനെയല്ല. എല്ലാ രാത്രികളിലും അവര്‍ തോക്കുമായി ഇറങ്ങും. എവിടെയൊക്കെ ഇസ്രയേല്‍ സേനയുടെ കേന്ദ്രങ്ങളോ വാഹനങ്ങളോ കണ്ടാല്‍ അപ്പോള്‍ വെടിവെയ്‌ക്കും. എന്നിട്ട് ഓടിരക്ഷപ്പെടും. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ സേനയുടെ സൈനിക പോസ്റ്റുകള്‍, രാത്രിയിലെ പതിവായുള്ള സുരക്ഷ പട്രോളിംഗ് എന്നിവിയ്‌ക്ക് നേരെയാണ് ഇവര്‍ ആക്രമണം അഴിച്ചുവിടുക.
അന്വേഷണത്തിനൊടുവില്‍ ഇസ്രയേല്‍ സേന ലയണ്‍സ് ഡെന്നിന്റെ ഒരു ടിക് ടോക് അക്കൗണ്ട് കണ്ടെത്തി നിരോധിച്ചു. പക്ഷെ സിംഹമടയുടെ ഒരു ടെലഗ്രാം അക്കൗണ്ടില്‍ 1.3 ലക്ഷം പേരാണ് അംഗങ്ഹളായുള്ളത്.
ഇസ്രയേല്‍ സേന റെയ്ഡുകള്‍ വ്യാപകമാക്കി. സിംഹമടയുടെ ഭാഗമായുള്ള വ്യക്തികളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി ഏകദേശം 2000 പേരെ അറസ്റ്റ് ചെയ്തു. 100 പേര്‍ റെയ്ഡുകളില്‍ നടന്ന വെടിവെയ്പുകളില്‍ കൊല്ലപ്പെട്ടു. നബ്ലൂസ്, ജെനിന്‍ എന്നീ രണ്ട് നഗരങ്ങള്‍ ഇസ്രയേല്‍ സേനയ്‌ക്കെതിരെ സായുധസമരം ദീര്‍ഘകാലമായി നടത്തിയതിന്റെ ചരിത്രമുള്ളവയാണ്. ഇവിടെ പലസ്തീന്‍ അതോറിറ്റിക്ക് വലിയ സ്വാധീനമില്ല. പക്ഷെ കഴിഞ്ഞ മാസം രണ്ട് ഹമാസ് സംഘാംഗങ്ങളെ പലസ്തീന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് സിംഹമടയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ അറസ്റ്റ് വ്യാപകമായ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചു. അതിനിടിയിലാണ് ചൊവ്വാഴ്ച ലയണ്‍സ് ഡെന്നിന്റെ ബോംബ് നിര്‍മ്മാണ കേന്ദ്രം ഇസ്രയേല്‍ സേന മിന്നലാക്രമണത്തില്‍ നശിപ്പിച്ചത്. ആറ് സായുധധാരികളെ വെടിവെച്ച് കൊല്ലുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: