ബെംഗളൂരു: എന്‍.ആര്. നാരായണമൂര്‍ത്തിയുടെയും സുധാമൂര്‍ത്തിയുടെയും വീട്ടില്‍ രണ്ടാമതൊരു അഭിമാനനിമിഷം കൂടി കടന്നുവന്നിരിക്കുന്നു. ഇന്‍ഫോസിസ് എന്ന സോഫ്റ്റ് വെയര്‍ കമ്പനി ഏറെ വര്‍ഷത്തെ യാതനകള്‍ക്കും കഠിനാധ്വാനത്തിനും ശേഷം വിജയത്തിലേക്ക് കുതിച്ചപ്പോഴായിരുന്നു ആദ്യമുഹൂര്‍ത്തം പിറന്നത്. ഇപ്പോള്‍ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതോടെ ചരിത്രത്തിലെ രണ്ടാമത്തെ അഭിമാനം നിമിഷം കൂടി മൂര്‍ത്തി കുടുംബത്തിന് സ്വന്തം.
“സുനകിനെക്കുറിച്ച് അഭിമാനം കൊള്ളുന്നു”- ഹ്രസ്വമായ പ്രതികരണത്തിലൂടെ നാരായണമൂര്‍ത്തി പറഞ്ഞു. ഇന്ത്യന്‍ വംശപരമ്പരയിലെ ആദ്യപ്രധാനമന്ത്രി ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ടി തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് തനിക്കുറപ്പുണ്ടെന്നും നാരായണമൂര്‍ത്തി പറഞ്ഞു.
“നന്ദി ഋഷി . നിങ്ങളെക്കുറിച്ച് അഭിമാനമുണ്ട്. ഒപ്പം വിജയം നേരുന്നു. ബ്രിട്ടനിലെ ജനങ്ങള്‍ക്ക് വേണ്ടി കഴിവിന്റെ പരമാവധി ചെയ്യുമെന്ന് ഉറപ്പുണ്ട്. “- അദ്ദേഹം പറഞ്ഞു. സ്റ്റാന്‍ഫോര്‍ഡിലും ഓക്സ്ഫോര്‍ഡിലും പഠിച്ച സുനക് വിവാഹം ചെയ്തത് നാരായണമൂര്‍ത്തിയുടെ മകളായ അക്ഷത മൂര്‍ത്തിയെ ആണ്. അറിയപ്പെടുന്ന എഴുത്തുകാരി കൂടിയായ നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി ഇന്‍ഫോസിസ് ഫൗണ്ടേഷന് അധ്യക്ഷ കൂടിയാണ്. പ്രധാനമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസഫണ്ടായ പിഎം കെയേഴ്സ് ഫണ്ടില്‍ ട്രസ്റ്റ് അംഗം കൂടിയാണ് സുധാമൂര്‍ത്തി.
ഒക്ടോബര്‍ 24 തിങ്കളാഴ്ചയാണ് കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി അവരുടെ നേതാവായി റിഷി സുനകിനെ തെരഞ്ഞെടുത്തത്. പെന്നി മോര്‍ഡുവന്റ് മത്സരത്തില്‍ നിന്നും പിന്മാറിയതോടെ റിഷി സുനക് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മാറുകയായിരുന്നു. കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുടെ തലവനായും സുനക് മാറി. ചാള്‍സ് രാജകുമാരന് മൂന്നാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഋഷി സുനക് അധികാരമേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: