കോഴിക്കോട് : കുടുംബ വഴക്കിനെ തുടര്‍ന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഭര്‍ത്താവും ഭൃതൃമാതാവും അറസ്റ്റില്‍. വഴക്കിനെ തുടര്‍ന്ന് പൂളക്കടവില്‍ 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോകുന്നതിനിടെയണ് പിടിയിലായത്.
ശനിയാഴ്ച മുത്തങ്ങ ചെക്ക് പോസ്റ്റ് കടക്കുന്നതിനിടെയാണ് ഇരുവരും പോലീസിന്റെ പിടിയിലാവുകയായിരുന്നു. രാത്രി തന്നെ പോലീസ് കുഞ്ഞിനെ അമ്മയുടെ അടുത്ത് എല്‍പ്പിച്ചു. ഇവരുടെ ഭര്‍ത്താവ് ആദിലിനും അമ്മ സാക്കിറയ്ക്കുമെതിരെ പോലീസ് തട്ടിക്കൊണ്ടുപോകല്‍, ജുവനൈല്‍ ആക്ട് തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
മക്കട സ്വദേശിയായ യുവതിയെ ആദില്‍ വിവാഹം ചെയ്തിട്ട് ഒരു വര്‍ഷം കഴിയുന്നതേയുള്ളൂ. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളും ഉടലെടുത്തിരുന്നു. കുഞ്ഞ് ജനിച്ചത് മുതല്‍ ആദിലും സാക്കിറയും ചേര്‍ന്ന് യുവതിയെ കുഞ്ഞിനെ കാണിച്ചിരുന്നില്ല. തുടര്‍ന്ന് യുവതി ഇരുവര്‍ക്കുമെതിരെ ശനിയാഴ്ച രാവിലെ ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കി.
പോലീസ് ഉദ്യോഗസ്ഥരെ കൂട്ടി യുവതി തിരികെ വീട്ടില്‍ എത്തുമ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. ആദിലും അമ്മയും ചേര്‍ന്ന് കുഞ്ഞുമായി പുറത്തേക്ക് പോയെന്ന് അയല്‍വാസികള്‍ അറിയിച്ചതോടെയാണ് ഇരുവരേയും പിടികൂടാന്‍ സഹായിച്ചത്. ആദില്‍ മുമ്പ് ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. അങ്ങോട്ട് കുഞ്ഞിനെ കൊണ്ടുപോയതാകാമെന്ന് യുവതി സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ ഇടപെടലില്‍ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് അതിര്‍ത്തി കടക്കും മുമ്പ് ഇവരെ കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: