കൊച്ചി : രഹ്ന ഫാത്തിമയ്ക്കെതിരായ മത വികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്്റ്റേചെയ്യാന് സാധിക്കില്ലെന്ന് ഹൈക്കോടതി. കുക്കറി ഷോ എന്ന പേരില്‍ മതവികാരം വൃണപ്പെടുത്തിയെന്ന കേസിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാശ്യപ്പെട്ടാണ് രഹന ഫാത്തിമ കേസ് നല്‍കിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്.
യൂ ട്യൂബ് ചാനലിലൂടെ ‘ഗോമാതാ ഉലര്‍ത്ത്’ എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതിനാണ് രഹന ഫാത്തിമക്കെതിരെ കേസെടുത്തത്. എറണാകുളം സ്വദേശിയായ അഭിഭാഷകന് രജീഷ് രാമചന്ദ്രന് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട് രഹ്ന ഫാത്തിമ വിവാദം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ ജോലി ചെയ്തിരുന്ന ബിഎസ്എന്‍എലില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇത് കൂടാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് നഗ്നശരീരത്തില് ചിത്രം വരിപ്പിച്ച് സമൂഹ മധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലും രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരുന്നു. ഈ സംഭത്തില്‍ പോലീസ് പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരുന്നത്. ‘ബോഡി ആന്‍ഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയാണ് സ്വന്തം മക്കള്‍ തന്റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ജുവനൈല്‍ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ചതെന്നാണ് രഹന ഫാത്തിമ മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: