മഞ്ചേരി: മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ ഒരു കോളെജില്‍ ഫ്രഷേഴ്സ് ഡേ ആഘോഷത്തോടനുബന്ധിച്ച് നടന്ന ഡിജെ പാര്‍ട്ടിക്കിടയില്‍ 10ഓളം പെണ്‍കുട്ടികള്‍ കുഴഞ്ഞുവീണതായി റിപ്പോര്‍ട്ട്. മഞ്ചേരി കോഓപ്പറേറ്റീവ് കോളെജിലെ ഫ്രഷേഴ്സ് ഡേയൊടനുബന്ധിച്ചു നൃത്തവും പാട്ടും അടങ്ങിയ ആഘോഷത്തിനിടയിലാണ് സംഭവം.
ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കോളെജില്‍ പുതുതായി ചേര്‍ന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ വരവേല്ക്കുന്നതിനിടയിലാണ് ഫ്രഷേഴ്സ് ഡേ നടത്തിയത്. ടര്പോളിന് ഉപയോഗിച്ച് പ്രത്യേക സ്ഥലം ഒരുക്കിയാണ് പാര്‍ട്ടിക്ക് സൗകര്യം ഒരുക്കിയിരുന്നത്. ഇതിനകത്ത് ചൂടും കൂടുതല്‍ സമയം നൃത്തം ചെയ്തതുമാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്ന് പറയുന്നു.
വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പാട്ടിനൊപ്പിച്ച് ആടുന്നതിനിടയില്‍ ആദ്യം ഒരു വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു. ഈ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രണ്ടാമത്തെ കുട്ടിയും കുഴഞ്ഞുവീണു. ഇതോടെ രക്ഷിതാക്കളും കോളെജ് അധികൃതരും പരിഭ്രാന്തിയിലായി. അധികം വൈകാതെ മറ്റ് ഏഴ് കുട്ടികള്‍ക്കൂടി കുഴഞ്ഞുവീണു. ഈ ഒമ്പതു കുട്ടികള്‍ ആശുപത്രിയില്‍ എത്തിയിന് ശേഷം ഒരു കുട്ടി ആശുപത്രിയില്‍ വെച്ചാണ് കുഴഞ്ഞ് വീണത്.
ഡിഗ്രിക്ക് പഠിക്കുന്ന പ്രതീഷ്മ (20), സൂര്യ(19), നിഷിത (20), നയന (19), ജസീന (20), നന്ദന (20), നിഖില (20), ഹര്‍ഷ (20), നൗഫിയ (19), സിദ്ധി (19) എന്നിവരാണ് കുഴഞ്ഞുവീണത്.
രക്തപരിശോധന നടത്തിയതില്‍ നിന്നും ആരുടെയും നില ഗുരുതരമല്ലെന്ന് കോളെജ് അധികൃതര്‍ പറയുന്നു. ശബ്ദക്രമീകരണത്തിനായാണ് ടര്പോളിന് ഉപയോഗിച്ചതെന്ന് കോളെജ് അധികൃതര്‍ പറയുന്നു. ഏറെ നേരം ടര്പോളിനുള്ളില് ചൂട് കൂടിയ അന്തരീക്ഷത്തില്‍ നൃത്തംവെച്ചതാകാം കുഴഞ്ഞുവീഴാന്‍ കാരണമായതെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: