ന്യൂദല്‍ഹി: എല്ലാ റാബിവിളകള്‍ക്കും കുറഞ്ഞ താങ്ങുവില (എംഎസ്പി) ഉയര്‍ത്തുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അംഗീകാരം നല്‍കി.
കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനായി 2023-24 വില്‍പ്പനകാലയളവില്‍ റാബി വിളകളുടെ എംഎസ്പി ഗവണ്മെന്റ് വര്‍ധിപ്പിച്ചു. എംഎസ്പിയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധന പരിപ്പി(മസൂര്‍)നാണ്. ക്വിന്റലിന് 500 രൂപയാണിതിനു വര്‍ധിപ്പച്ചത്. റാപ്‌സീഡിനും കടുകിനും ക്വിന്റലിന് 400 രൂപയും ഉയര്‍ത്തി. ചെണ്ടൂരകത്തിനു ക്വിന്റലിന് 209 രൂപ വര്‍ധിപ്പിക്കാനാണ് അനുമതി. ഗോതമ്പ്, പയര്‍, ബാര്‍ലി എന്നിവയ്‌ക്ക് യഥാക്രമം ക്വിന്റലിന് 110 രൂപ, 105 രൂപ, 100 രൂപ എന്നിങ്ങനെയും വര്‍ധിപ്പിച്ചു.
2023-24 വില്‍പ്പനകാലയളവിലെ റാബി വിളകളുടെ എംഎസ്പി വര്‍ധന, 20181-9ലെ കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായി, അഖിലേന്ത്യാതലത്തില്‍ ശരാശരി ഉല്‍പ്പാദനച്ചെലവിന്റെ 1.5 മടങ്ങു പാട്ടത്തിനാണു നിശ്ചയിക്കുന്നത്. കര്‍ഷകര്‍ക്കു ന്യായമായ പ്രതിഫലം ഇതുറപ്പാക്കുന്നു. റാപ്‌സീഡിനും കടുകിനും 104 ശതമാനവും ഗോതമ്പിന് 100 ശതമാനവും പരിപ്പിന് 85 ശതമാനവുമാണ് ആദായത്തിന്റെ പരമാവധി നിരക്ക്; പയറിന് 66 ശതമാനം; ബാര്‍ലിക്ക് 60 ശതമാനം; ചെണ്ടൂരകത്തിന് 50 ശതമാനം എന്നിങ്ങനെയാണു തുടര്‍ന്നുള്ളവയ്‌ക്ക്.
2014-15 വര്‍ഷം മുതല്‍ എണ്ണക്കുരുക്കളുടെയും പയര്‍വര്‍ഗങ്ങളുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ശ്രമങ്ങള്‍ മികച്ച ഫലം നല്‍കി. എണ്ണക്കുരു ഉല്‍പ്പാദനം 201415ല്‍ 27.51 ദശലക്ഷം ടണ്ണില്‍നിന്ന് 202122ല്‍ 37.7 ദശലക്ഷം ടണ്ണായി ഉയര്‍ന്നു (നാലാം മുന്‍കൂര്‍ കണക്കുപ്രകാരം). പയര്‍വര്‍ഗങ്ങളുടെ ഉല്‍പ്പാദനവും സമാനമായ വര്‍ധനപ്രവണത കാണിക്കുന്നു. കര്‍ഷകരുടെ വയലുകളില്‍ പുതിയ ഇനം വിത്ത് അവതരിപ്പിക്കുന്നതിനുള്ള പ്രധാന ഉപാധിയാണു സീഡ് മിനികിറ്റ്‌സ് പ്രോഗ്രാം. വിത്തു മാറ്റിസ്ഥാപിക്കല്‍ നിരക്കു വര്‍ധിപ്പിക്കുന്നതിന് ഇതു സഹായകമാകും.
എണ്ണക്കുരുക്കളുടെയും പയര്‍വര്‍ഗങ്ങളുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും അതുവഴി സ്വയംപര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യം നിറവേറ്റുന്നതിനുമാണു ഗവണ്‍മെന്റിന്റെ മുന്‍ഗണന. കൃഷിഭൂമി വിപുലീകരണത്തിലൂടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, ഉയര്‍ന്ന വിളവു നല്‍കുന്ന ഇനങ്ങളിലൂടെയും (എച്ച്‌വൈവികള്‍) എംഎസ്പി പിന്തുണയിലൂടെയും സംഭരണത്തിലൂടെയും ഉല്‍പ്പാദനക്ഷമത എന്നിവയാണ് ആവിഷ്‌കരിച്ച തന്ത്രങ്ങള്‍.
രാജ്യത്തെ കാര്‍ഷികമേഖലയില്‍ സാങ്കേതികവിദ്യയുടെയും നൂതനരീതികളുടെയും ഉപയോഗത്തിലൂടെ സ്മാര്‍ട്ട് കൃഷിരീതികള്‍ സ്വീകരിക്കുന്നതും ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയുടെ കാര്‍ഷിക ഡിജിറ്റല്‍ ആവാസവ്യവസ്ഥ (ഐഡിഇഎ), കര്‍ഷകവിവരശേഖരം, ഏകീകൃത കര്‍ഷകസേവന സംവിധാനം (യുഎഫ്എസ്‌ഐ), പുതിയ സാങ്കേതികവിദ്യയില്‍ സംസ്ഥാനങ്ങള്‍ക്കു ധനസഹായം നല്‍കല്‍ (എന്‍ഇജിപിഎ), മഹലനോബിസ് ദേശീയ വിള പ്രവചനകേന്ദ്രം (എംഎന്‍സിഎഫ്‌സി) നവീകരിക്കല്‍, മണ്ണിന്റെ ആരോഗ്യം, ഫലഭൂയിഷ്ഠത, പ്രൊഫൈല്‍ മാപ്പിങ് എന്നിവ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ കാര്‍ഷിക ദൗത്യം (ഡിഎഎം) ഗവണ്മെന്റ് നടപ്പിലാക്കുന്നു. എന്‍ഇജിപിഎ പരിപാടിക്കുകീഴില്‍, നിര്‍മിതബുദ്ധിയും യന്ത്രപരിശീലനവും (എഐ/എംഎല്‍), ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ബ്ലോക്ക് ചെയിന്‍ തുടങ്ങിയ നവീന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു ഡിജിറ്റല്‍ കാര്‍ഷികപദ്ധതികള്‍ക്കായി സംസ്ഥാന ഗവണ്മെന്റുകള്‍ക്കു ധനസഹായം നല്‍കുന്നു. ഡ്രോണ്‍ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. സ്മാര്‍ട്ട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്, കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെയും കാര്‍ഷിക സംരംഭകരെയും ഗവണ്മെന്റ് പിന്തുണയ്‌ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: