ന്യൂദല്‍ഹി: പാകിസ്ഥാന്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്, ശ്രീലങ്ക എന്നീ രാജ്യങ്ങളേക്കാള്‍ കൂടുതല്‍ പട്ടിണി ഇന്ത്യയിലാണെന്ന് കാട്ടി ആഗോള പട്ടിണി സൂചിക എന്ന പ്രഹസന റിപ്പോര്‍ട്ട് പുറത്തിറക്കി മറ്റൊരു എന്‍ജിഒ കൂടി. കണ്‍സേണ്‍ ഇന്ത്യ വേള്‍ഡ് വൈഡ്, വെല്‍റ്റ് ഹംഗര്‍ ലൈഫ് എന്നീ എന്‍ജിഒകളാണ് ഇന്ത്യയെയും മോദി സര്‍ക്കാരിനെയും താറടിക്കുന്ന പട്ടിണി റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.
ഏകപക്ഷീയമായാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയെപ്പോലെ ഇത്രയും വലിയ ഒരു രാജ്യത്തില്‍ നിന്നും ചെറിയൊരു സാമ്പിള്‍ മാത്രം എടുത്ത് സര്വ്വേക്കാള് സാമാന്യവല്ക്കരിച്ചിരിക്കുകയാണ്. തെറ്റായ രീതികളും തെറ്റായ സമീപന പ്രശ്നങ്ങളും ഈ റിപ്പോര്‍ട്ടിനുണ്ട്. പട്ടിണി തയ്യാറാക്കാന്‍ ഉപയോഗിച്ച നാലില്‍ മൂന്ന് സൂചികകളും കുട്ടികളുടെ ആരോഗ്യവുമായി മാത്രം ബന്ധപ്പെട്ടതാണ്. കുട്ടികളിലെ പോഷകാഹാരക്കുറവ്, വളര്‍ച്ചാ മുരടിപ്പ്, ശിശു മരണനിരക്ക്, ശരീരഭാരക്കുറവ് എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അത് സമൂഹത്തിലെ മുഴുവന്‍ ജനതയും അനുഭവിക്കുന്ന പട്ടിണിയെയോ ദാരിദ്ര്യത്തെയോ പ്രതിനിധീകരിക്കുന്ന സംഗതിയല്ല. പോഷകാഹാരക്കുറവ് ഉള്ളവരുടെ എണ്ണം എടുക്കുന്നത് 3000 പേരില്‍ നിന്നും മാത്രമുള്ള അഭിപ്രായസര്‍വ്വേയുടെ അടിസ്ഥാനത്തിലാണ്.
പട്ടിണി മാറ്റാന്‍ ഇന്ത്യ ഗോതമ്പും അരിയും മറ്റ് ഭക്ഷ്യവിഭവങ്ങളും അയച്ചുകൊടുക്കുന്ന രാജ്യങ്ങളായ നേപ്പാള്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളേക്കാള്‍ പട്ടിണിയുടെ കാര്യത്തില്‍ എങ്ങിനെയാണ് ഇന്ത്യ പിന്നിലാ3കുന്നത് എന്ന ചോദ്യത്തിന് ഈ എന്‍ജിഒ സംഘടനകള്‍ക്കും മറുപടി ഇല്ല. ഇന്ത്യയെയും മോദി സര്‍ക്കാരിനെയും താറടിക്കുന്ന എന്തെങ്കിലും റിപ്പോര്‍ട്ട് ഉണ്ടാക്കുക അത് മോദി വിരുദ്ധ മാധ്യമങ്ങള്‍ വഴിയും ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ ജനപ്രിയ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുക-ഇതാണ് ഇപ്പോള്‍ എന്‍ജിഒ കളുടെ അജണ്ട. 2024ലെ പൊതു തെരഞ്ഞെടുപ്പ് മുന്പില് കണ്ടാണ് ഈ നീക്കം. എന്‍ജിഒകള്‍ ഇന്ത്യയില്‍ നടത്തുന്ന പദ്ധതികളില്‍ മതപരിവര്‍ത്തനവും കള്ളപ്പണം വെളുപ്പിക്കലും വര്‍ഗ്ഗീയ കലാപആസൂത്രണവും വരെ ഉണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് പല എന്‍ജിഒകളെയും മൂക്കു കയറിട്ടതിന്റെ കലിപ്പാണ് പലതരം റിപ്പോര്‍ട്ടുകള്‍ അണിയിച്ചൊരുക്കി മോദിയെ ഇക്കൂട്ടര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. എന്‍ജിഒകളുടെ വലിയൊരു ശൃംഖലയാണ് ആഗോള ശൃംഖലകളുമായി കൈകോര്‍ത്ത് മോദി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരു പക്ഷെ പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ കാര്യക്ഷമമായാണ് എന്‍ജിഒകളുടെ പ്രവര്‍ത്തനം.
ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയെ 2020ലെ 94ാം സ്ഥാനത്ത് നിന്നും ഇക്കുറി 107ാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുകയാണ് ഈ പ്രഹസന റിപ്പോര്‍ട്ട്. 2021ല്‍ 101 ആയിരുന്നു ഇന്ത്യയുടെ റാങ്ക്. ആകെ 116 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്. പാകിസ്ഥാന് 99ാം റാങ്കും ബംഗ്ലാദേശിന് 84ാം റാങ്കും നേപ്പാളിന് 81ാം റാങ്കും ശ്രീലങ്കയ്ക്ക് 64ാം റാങ്കുമാണ് നല്‍കിയിരിക്കുന്നത് എന്നതാണ് തമാശ. ഇന്ത്യയുടെ ജനസംഖ്യ കൂടുതലായതിനാല്‍ ഇത്തരം സര്‍വ്വേകളില്‍ കണക്കിലെ കളികളിലൂടെ ഇന്ത്യയ്ക്കെതിരായ ഒരു റിപ്പോര്‍ട്ട് ഒരുക്കാന്‍ ഒട്ടും പ്രയാസമില്ലെന്ന് ചില സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധര്‍ പറയുന്നു. ഇതാണ് മോദി വിരുദ്ധ എന്‍ജിഒ ഗൂഢസംഘങ്ങള്‍ ഇത്തരം സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിലൂടെ മുതലാക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ പരമാവധി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാവുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
കോവിഡിന് ശേഷം തിരിച്ചുവരവിന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിഷമിക്കുമ്പോള്‍ ഇന്ത്യ അക്കാര്യത്തില്‍ ഏറെ മുന്നിലാണ്. ലോകരാഷ്ട്രങ്ങളില്‍ അതിവേഗവളര്‍ച്ചയുടെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയിലാണെന്നാണ് ഐഎംഎഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്.
ഇന്ത്യയിൽ 28 സംസ്ഥാനങ്ങൾ 8 കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉണ്ട്.. അവിടെയൊ ക്കെ ഈ പൊതുവിതരണ സമ്പ്രദായം നിലവിലുണ്ട്.ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം രാജ്യ ത്തെ പാവപ്പെട്ടവരെ മഞ്ഞ റേഷൻ കാർഡുടമകൾ പിങ്ക് റേഷൻ കാർഡു ടമകൾ എന്നിങ്ങനെ രണ്ടു രീതിയിൽ തരം തിരിച്ചാണ് പട്ടിണിയിൽ നിന്നും കേന്ദ്രസർക്കാർ അവരെ സംരക്ഷി ക്കുന്നത്. ഇതൊന്നും ആഗോള പട്ടിണി സൂചിക തയ്യാറാക്കുമ്പോള്‍ കണക്കിലെടുത്തിട്ടില്ല.
മഞ്ഞ നിറത്തിലുള്ള കാര്‍ഡ് അഥവാ എ.എ.വൈ റേഷന്‍ കാര്‍ഡില്‍ വരുക സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളാണ്. അവർക്ക് 35 കിലോ ഭക്ഷ്യ ധാന്യങ്ങൾ (30 കിലോ അരി, 5 കിലോ ഗോതമ്പ്) പൂർണ്ണമായും സൗജന്യമായാണ് സർക്കാർ നൽകുന്നത്.
പിങ്ക് നിറത്തിലുള്ള കാര്‍ഡ് അഥവാ ബിപിഎൽ റേഷന്‍ കാര്‍ഡില്‍ വരുക മുൻഗണന അല്ലെങ്കിൽ ദാരിദ്ര്യ രേഖയ് ക്ക് താഴെയുള്ളവരാണ്. ആ കാർഡുള്ള കുടുംബത്തിലെ ഓരോ അംഗത്തിനും 5 കിലോ ഭക്ഷ്യ ധാന്യങ്ങളാണ് (4 കിലോ അരി, 1 കിലോ ഗോതമ്പ്) സർക്കാർ സൗജന്യമായി നൽകുന്നത്..
2020 ൽ കോവിഡ് വ്യാപിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിലവിൽ നൽകി വന്ന ഈ സൗജന്യത്തി നു പുറമെ ആളൊന്നിന് അഞ്ചു കിലോ അരിയും ഒരു കിലോ പയർ അല്ലെങ്കിൽ കടലയും കൂടി കേന്ദ്രസർക്കാർ ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന’ വഴി സൗജന്യമായി നൽകുന്നുണ്ട്.
ഇത് 2020 ഏപ്രിൽ മുതൽ നൽകി വരുന്നു. ഇപ്പോഴും തുടരുന്നു. ഇനിയുമത് മൂന്നു മാസത്തേക്ക് കൂടി തുടരാൻ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ മാസം തീരുമാനിക്കുകയും ചെയ്തതാണ്. കുട്ടികളുടെ കാര്യം പറഞ്ഞാൽ അവരെയും പട്ടിണി കിടക്കാൻ കേന്ദ്രസർക്കാർ അനുവദിക്കുന്നില്ല. അതിനായി സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയായ നാഷണൽ സ്കീം ഫോർ പിഎം പോഷൻ ഇൻ സ്കൂൾസ് എന്ന പിഎം പോഷൺ പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: